സ്വപ്‌നയും സന്ദീപും ഒരു വര്‍ഷത്തേക്ക് പുറത്തിറങ്ങില്ല .... സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കൊഫെപോസ സമിതിയുടെ ഉത്തരവ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കൊഫെപോസ സമിതിയുടെ ഉത്തരവ് . തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മുമ്പു നടന്ന സ്വര്‍ണകടത്ത് കേസുകളും പരിഗണിച്ചാണ് കേസ്. കൊഫെപോസ ചുമത്തിയാല്‍ ഒരു വര്‍ഷം വരെ വിചാരണകൂടാതെ തടവില്‍ വയ്ക്കാം. അതിനുള്ള വാറന്റ് ജയില്‍ അധികൃതര്‍ക്കു കൈമാറാന്‍ കസ്റ്റംസ് നടപടി തുടങ്ങി.
നയതന്ത്ര സ്വര്‍ണകടത്ത് സംബന്ധിച്ച കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്‍ഐഎ കേസുകളുള്ളതിനാല്‍ കാക്കനാട് ജയിലില്‍ തുടരുകയാണ്. കൊഫെപോസ ചുമത്താന്‍ കസ്റ്റംസ് പ്രിവന്റീവ് നല്‍കിയ അപേക്ഷ സ്വീകരിച്ചാണ് ഉത്തരവ്.
പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചു ജയിലിലെത്തി ഉത്തരവിന്റ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട്. തുടര്‍ച്ചയായി സാമ്പത്തിക കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തുന്നത്.
"
https://www.facebook.com/Malayalivartha



























