രക്ഷിക്കാനെത്തിയവർ ഓടി, ആ നിലവിളി ശബ്ദമിടോ.... ഭാഗ്യലക്ഷ്മിക്കും, കൂട്ടര്‍ക്കുമൊപ്പം ശബരിമലയില്‍ നിന്നോടിയ ആ 8 പെണ്ണുങ്ങള്‍ കിണറ്റില്‍..

ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി തുടങ്ങി ലക്ഷ്ണമൊത്തെ ഫെമിനിസ്റ്റുകളെ രക്ഷിക്കാന്‍ കഴുത്തിനു ചുറ്റും നാവുകളുള്ള ഇവിടത്തെ വനിതാ കൂട്ടായ്മകളൊക്കെ എവിടെപ്പോയി. അഞ്ചാംകിട അസഭ്യം പെണ്ണുങ്ങളെ പറഞ്ഞ വിജയ് പി നായര്‍ എന്ന ഒറ്റയാന്റെ വാസസ്ഥലം ഇടിമുറിയാക്കിയ മൂന്നു നാരീനായികമാര്‍ പോലീസിനെ പേടിച്ച് ഒളിച്ചുപോയിട്ടും ഇവിടെ വനിതാക്ഷേമക്കാരും വനിതാ കമ്മീഷന്‍ പോലുള്ളവരും വനിതാക്ഷേമ പേപ്പര്‍ സംഘടനകളുമൊക്കെ എവിടെപ്പോയി എന്നതാണ് ചോദ്യം. അങ്ങു ഡല്‍ഹിയിലുമുണ്ടുപോലും വനിതാക്ഷേമ കാര്യ സംഘടന.
ശബരിമല ആവേശകയറ്റത്തിലും കൊച്ചി ചുംബനസമരത്തിലും വനിതാമതിലിലും മീ ടൂ വെളിപ്പെടുത്തലുകളിലും കാണിച്ച ആവേശമൊന്നും ഭാഗ്യലക്ഷ്മിയെയും ശ്രീലക്ഷ്മി അറയ്ക്കലിനെയും ദിയസനയെും രക്ഷിക്കുന്ന കാര്യത്തില്‍ എന്തേ കാണാതെ പോകുന്നു. അഞ്ചു ദിവസമായി മൂന്നു വനിതാ രത്നങ്ങള്‍ ഇത്തരത്തില്‍ ഒളിച്ചും പേടിച്ചും എവിടെയൊക്കെയോ നെട്ടോട്ടമോടുമ്പോള്‍ ചാനലുകളിലും പത്രങ്ങളിലും ഉറഞ്ഞുതുള്ളിയിരുന്ന അവതാരങ്ങളൊക്കെ എവിടെപ്പോയി എന്നതാണ് നിപക്ഷ കേരളത്തിന്റെ ലളിതമായ ചോദ്യം.
വിജയ് പി നായര്‍ ആണുങ്ങളെക്കൂട്ടി അസഭ്യവും തെറിയും പറഞ്ഞതിന്റെ പേരില്‍ ഭാഗ്യലക്ഷ്മി തല്ലിയാല്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ യൂ ട്യൂബിലൂടെ അസഭ്യവും ലൈംഗിക ഭാഷണവും വരുമാനമാര്‍ഗമാക്കിയവരെ ഒപ്പം കൂട്ടി ആണിനെ അടിച്ച് അയാളുടെ പണിയായുധങ്ങള്‍ അപഹരിച്ചുകൊണ്ടുപോയി എന്നതാണ് നിലവിലെ പ്രശ്നം. വിജയ് പി നായര്‍ പോലും കേട്ടിട്ടില്ലാത്ത തെറി വിളിക്കുകയും അതു സോഷ്യല്‍ മീഡിയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തതിനെ പിന്തുണച്ച് ഷെയര്‍ ചെയ്ത് സംതൃപ്തിയടഞ്ഞ എത്രയോ വനിതകളുണ്ടിവിടെയെന്നോ.
സംഗതി എന്തുമാകട്ടെ വിജയ് നായര്‍ ജയിലിനു പുറത്തായപ്പോള്‍ മൂന്നു സ്ത്രീകളും ഒളിവില്‍ കഴിയേണ്ട വന്നിരിക്കുന്ന സ്ഥിതിയിലെങ്കിലും ഇവിടത്തെ വനിതാ വിമോചനക്കാര്‍ക്ക് നാവനക്കിക്കൂടേ എന്നതാണ് ന്യായമായ ചോദ്യം.
ന്യായമായും മലയാളി ചിന്തിച്ചുപോകുന്ന സംഭവമാണല്ലോ കൊച്ചി മറൈന്‍ ഡ്രൈവിലെ ചുംബനസമരം. അക്കാലത്ത് കോവിഡ് ഇല്ലാതിരുന്നത് ഭാഗ്യം.കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ പരസ്യ ചുംബനം നടത്തിയ പരിഷ്‌കാരികളും തൃശൂരില്‍ പുലിവേഷം കെട്ടി ആടിത്തകര്‍ത്ത വിനാതാ കേസരികളുമൊക്കെ വാര്‍ത്തയായപ്പോള്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച സദാചാര വനിതകളെയും ഇപ്പോള്‍ കാണുന്നില്ല.
പെണ്‍പോരാളികളിലുമുണ്ട് ഇരട്ടത്താപ്പുകാരും അവസരവാദികളും എന്നതു സത്യമാണെന്നു തെളിയുകയാണിപ്പോള്‍. പിസി ജോര്‍ജ് അദ്ദേഹത്തിന്റെ നാടന്‍ ഗ്രാമീണ ഭാഷാനിഖണ്ഡുവില്‍ നിന്ന് പദങ്ങള്‍ എടുത്ത് ചാനലിലും മൈക്കിലൂടെയും അവതരണം നടത്തുമ്പോഴൊക്കെ
തിമര്‍ത്താടിയ വനിതാ കേസരികളൊക്കെ ഒന്നോര്‍ക്കണം ഇതേ ഭാഗ്യലക്ഷ്മി മാഗം ഒന്നു രണ്ടു പതിറ്റാണ്ടുകളായി ഇവിടെ സ്ത്രീവിമോചന വിപ്ലവം പ്രഘോഷിക്കുന്നയാളാണെന്ന്. എന്തായിയിരുന്നു ശബരിമലപ്രവേശ സമരകാലത്തിലെ സ്ത്രീ അവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍. ആന്ധ്രയില്‍ നിന്നു വന്ന മാധവിയെയും ചേര്‍ത്തലക്കാരി ലിബിയെയും ശബരിമല കയറ്റാന്‍ എത്ര വനിതാ കേസരികള്‍ ഇവിടെ
പുതിയ വിശ്വാസ പ്രമാണം അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ലേഖിക സുഹാസിനി രാജ് അങ്ങ് സന്നിധാനത്തിനു താഴെ മരക്കൂട്ടം വരെ കതച്ചും കുതിച്ചു കയറിയപ്പോള്‍ കയറട്ടങ്ങനെ കയറട്ടെ എന്നു പറഞ്ഞ പെണ്ണുസംഘടനളുണ്ട്. അന്നു അനുകൂല പ്രസ്താവനകളിലൂടെ പൊങ്കാലയിട്ടവരില്‍ ഇപ്പോള്‍ ഒളിവില്‍ പോയ ഒരു മാന്യത്തിയുമുണ്ടായിരുന്നു എന്നുകൂടി
ഓര്‍ക്കുക.
ഹൈദരാബാദിലെ മജോ ചാനലുകാരി കവിത ജക്കാലയും ചുംബനസമരനായിക രഹന ഫാത്തിമയുമൊക്കെ വന്നപ്പോഴുമുണ്ടായിരുന്നു ഒരുമാതിരി പുകാസ പിന്തുണക്കാര്‍. കഴക്കൂട്ടത്തുനിന്ന് മേരി സ്വീറ്റിയും ആന്ധ്രയിലെ ചാനലുകാരി അവനാശി കവിതയും എന്തൊക്കെ വേഷങ്ങള്‍ കെട്ടി. ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിനും പഴന്തുണിയും തീറ്റസാധനങ്ങളുമായി വന്നവരെ പിന്തുണയ്ക്കാനുമുണ്ടായിരുന്ന വിപ്ലവ പാര്‍ട്ടികളിലെ നായിക അവതാരങ്ങള്‍. ബോംബെയില്‍ നിന്ന് വിമാനം കയറി തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ വന്നതും അയ്യപ്പെനെ തൊഴാനാണ് . ഒരു പകല്‍ പട്ടിണി കിടന്ന് തെറിവിളിയില്‍ ചെവിപൊട്ടി പൊടിയും തൃപ്തിയോടെ മടങ്ങിയപ്പോഴും അവരെ മല കയറ്റാന്‍ സ്പോണ്‍സര്‍ ചെയ്തവരിലും വനിതാസംഘടനകളുണ്ടായിരുന്നുവെന്നോര്‍ക്കണം.
അവസാനം കനകദുര്‍ഗയും ബിന്ദു തങ്കം കല്യാണിയും സന്നിധാനത്തുകൂടി വട്ടം കറങ്ങി സെല്‍ഫിയെടുത്തപ്പോഴും എന്തേ സന്നിധാനവും പതിനെട്ടാംപടിയും ഇടിഞ്ഞുവീണോ നൈതികബ്രഹ്മചാരി അയ്യപ്പന്‍ എന്തേ ഇറങ്ങിപ്പോയില്ല എന്നും ഫേസ് ബുക്കില്‍ പോസ്റ്റിയ മാന്യത്തികളുടെയും നാവിറങ്ങിപ്പോയിരിക്കുന്നു. ശ്രീലക്ഷ്മീ, ലക്ഷ്മിക്കുട്ടീ ഇതൊരു പാഠമായിരിക്കണം. അക്ഷരക്കടലാസുകളില്‍ സ്ത്രീ അവകാശം എഴുതി വയ്ക്കുകയും മൈക്കിനു മുന്നില്‍ നിന്ന് ആണുങ്ങളെ കൊഞ്ഞനം കുത്തുകയും ആണ്‍കോയ്മ അപരാധമാണെന്നു സമത്വാവകാശം പറയുകയും ചെയ്യുന്നവരൊക്കെ അറിയുക കാര്യത്തോടടുക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ ഒരു നാരീസംഘടനയും മനുഷ്യാവകാശക്കാരും കാണില്ലെന്ന്.
ന്യൂയോര്‍ക്ക് നഗരത്തില്‍ പണ്ടു തുണിയുരിഞ്ഞ് പട്ടാപ്പകല്‍ ഓടിയ സ്ത്രീക്കൂട്ടത്തെയും മാറു മറയ്ക്കാതെ ലണ്ടനിലൂടെ കൂട്ടയോട്ടം നടത്തിയ യുവതികളെയും സ്ത്രീവിമോചനത്തിന്റെ അടയാളലക്ഷ്മികളായി പിന്തുണച്ച സംഘടനക്കാര്‍ നമ്മുടെ നാട്ടിലുമുണ്ട്. വീട്ടില്‍ മതി പ്രസവമെന്നും പ്രസവിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ പ്രസവിക്കണ്ടതില്ലെന്നും ഏത് ആണുങ്ങളുടെ കൂടെ കറങ്ങി നടക്കാനുള്ള അവകാശത്തെയും ചോദ്യം ചെയ്യരുതെന്നും പറഞ്ഞ വിമോചനക്കാരൊക്കെ എവിടെപ്പോയോ. വിജയ് പി നായരെ അടിച്ചു വീഴ്ത്തിയപ്പോള്‍ അഭിനന്ദനവര്‍ഷവും പിന്‍തുണവര്‍ഷവും നടത്തിയവരില്‍ മുഖ്യമന്ത്രിയും വനിതാ കമ്മീഷന്‍കാരികളും മന്ത്രിപുങ്കവന്‍മാരുമൊക്കെയുണ്ടായിരുന്നു. ഇപ്പോഴിതാ വിജയ് പി നായര്‍ക്ക് സഹതാപതരംഗം. അടിക്കാനിറങ്ങിയ പെണ്ണുങ്ങള്‍ക്ക്
മാനഹാനി,ധനനഷ്ടം ഇപ്പോഴിതാ അടി തിരഞ്ഞുകൊള്ളുമെന്നു വന്നപ്പോള്‍ ആരുമില്ല. ഇതാക്കെ ഒന്നാം തരം അവസരവാദമാണ് ഫെമിനിസ്റ്റുകളേ.
https://www.facebook.com/Malayalivartha


























