എനിക്കൊന്നുമറിയില്ലേ!... എല്ലാം ശിവശങ്കറിന്റെ പ്ലാൻ, സ്വപ്നയെ പറ്റിച്ചത് ആരുമറിയാതെ...ഒടുക്കം കൈ മലർത്തി മുഖ്യൻ... ശിവശങ്കറിനെതിരായ നടപടിയിൽ നിയമോപദേശം തേടി കസ്റ്റംസ്

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. ചൊവ്വാഴ്ച ശിവശങ്കർ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. അതേസമയം സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനം അറിഞ്ഞത് വിവാദമായ ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്നത് സംബന്ധിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അത്തരം നിയമനത്തിന് മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ല. വിവാദത്തിനു ശേഷമാണ് താന്‍ അറിഞ്ഞതെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നെ അറിയുമെന്ന് സ്വപ്ന ഉറപ്പിച്ച് പറഞ്ഞിട്ടില്ല.തന്റെ നിയമനം സംബന്ധിച്ച് കാര്യത്തില്‍ മുഖ്യമന്ത്രിയോട് പറയും എന്ന് സ്വപ്നയോട് ശിവശങ്കര്‍ പറഞ്ഞിരുന്നു എന്നാണ് അവര്‍ പറഞ്ഞത് അത് സ്വപ്ന വിശ്വസിച്ചു കാണും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഞാന്‍ അറിഞ്ഞ കാര്യമല്ല അതെന്നും, സ്വപ്നയുടെ മൊഴിയുടെ ആ ഭാഗം കാണാതിരിക്കരുതെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.
എന്നാൽ എം ശിവശങ്കറെ തുടർച്ചയായ രണ്ടാം ദിവസവും 11 മണിക്കൂർ ചോദ്യം ചെയ്തശേഷം കസ്റ്റംസ് വിട്ടയച്ചു. അടുത്ത ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഉന്നത സ്വാധീന ശക്തികളിലേക്ക് നീങ്ങുകയാണ് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിച്ചുണ്ട്. . ഇതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ കോഫേ പോസ കുറ്റം ചുമത്തി. ആദ്യ ദിവസത്തെ 11 മണിക്കൂർ ചോദ്യം ചെയ്യലിനു പിന്നാലെയാണ് ശിവശങ്കറെ ഇന്നും വിളിച്ചു വരുത്തിയത്. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു.
യുഎഇ കോൺസുലേറ്റ് വഴിയെത്തിയ ഈന്തപ്പഴം അനുമതിയില്ലാതെ വിതരണം ചെയ്തതാണ് ഇന്നലെ ചോദിച്ചതെങ്കിൽ സ്വപ്നയ്ക്കായി ലോക്കർ എടുത്തു നൽകിയതും ഇരുവരും തമ്മിലുളള വാട്സ് ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്ന് വ്യക്തത തേടിയത്. ശിവശങ്കരന്റെ മൊഴിയെടുക്കൽ നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കരൻ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്. ഇതിനിടെ കസ്റ്റഡിയിലിരിക്കെ നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയെ കസ്റ്റംസ് ഹൈക്കോടതിയിൽ എതിർത്തു. സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെ കുറിച്ച് മൊഴിയിൽ പറയുന്നുണ്ടെന്നും അധികാര കേന്ദ്രങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള സ്വപ്നയ്ക്ക് മൊഴിപ്പകർപ്പ് നൽകിയാൽ അന്വേഷണം തടസപ്പെടുമെന്നുമാണ് സത്യവാങ്മൂലത്തിലുളളത്. ഇതിനിടെ സ്വപ്ന , സന്ദീപ് എന്നിവർക്കെതിരെ കസ്റ്റംസ് കോഫേപോസ കുറ്റം ചുമത്തി. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ വിചാരണ കൂടാതെ തടവിലാക്കുന്നതിനുളള നിയമമാണിത്. ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്.
അതേസമയം ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളിൽ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനായി നിയമോപദേശം തേടിയിരിക്കുകയാണെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ അതുകൊണ്ടു തന്നെ നിർണ്ണായകമാണ്. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറെ കസ്റ്റംസ് വിട്ടയച്ചത്. സ്വപ്നയ്ക്കായി ലോക്കർ എടുത്തു നൽകിയതും ഇരുവരും തമ്മിലുളള വാട്സ് ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ഇന്നലെ കസ്റ്റംസ് വ്യക്തത തേടിയത്. ശിവശങ്കറിന്റെ മൊഴിയെടുക്കൽ നടന്ന അതേ സമയത്ത് തന്നെ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കർ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്.
https://www.facebook.com/Malayalivartha



























