ഭാര്യയുമായി പിരിഞ്ഞതോടെ കലിപ്പിലായി... രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്ന ഭർത്താവ് തുണിയലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ ചെയ്തത് ഞെട്ടിക്കുന്നത്... ഭര്‍ത്താവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചിറയിന്‍കീഴ് കടയ്ക്കാവൂരിലാണ് സംഭവം.
മണമ്ബൂര്‍ വടയാര്‍ക്കോണം കല്ലറപ്പിള്ള വീട്ടില്‍ പ്രകാശാണ് ( കുക്കുടന്‍ - 48) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
രണ്ടു ദിവസം മുന്‍പാണ് പ്രകാശ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്ന പ്രതി തുണിയലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ കമ്ബികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. തലയ്ക്കു സാരമായി പരുക്കേറ്റ ഭാര്യ ഇപ്പോഴും ആശുപത്രിയിലാണ്.
മൂന്നുമാസം മുന്‍പു ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
കൂടാതെ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അനവധി ക്രിമിനല്‍ കേസുകളിലും മുഖ്യപ്രതിയാണ് പ്രകാശ് എന്ന് എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























