ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി വിളക്കുകള്‍ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനം

ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി വിളക്കുകള്‍ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 25 വരെ ചടങ്ങ് മാത്രമാക്കി നടത്താന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ഒരാനയെ മാത്രം വെച്ചുള്ള എഴുന്നുള്ളിപ്പോടു കൂടി ചടങ്ങുകള്‍ നടത്തും. ഒപ്പം ചെമ്‌ബൈ സംഗീതോത്സവവും ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചു.
പഞ്ചരത്‌ന കീര്‍ത്തനാലാപനം പരിമിതമായ എണ്ണം സംഗീതജ്ഞരെ ഉള്‍ക്കൊള്ളിച്ച് നടത്താനും ചെമ്‌ബൈ പുരസ്‌കാരം വായ്പാട്ട് വിഭാഗത്തിലെ പ്രശസ്തനായ സംഗീതജ്ഞന് നല്‍കാനും തീരുമാനമായി. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള സബ്കമ്മിറ്റിയെ ഭരണസമിതി നിശ്ചയിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന്റെ കീഴേടം ക്ഷേത്രങ്ങളിലും ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളും ചടങ്ങ് മാത്രമാകും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ എഴുത്തിനിരുത്ത് ഉണ്ടാകില്ല.
അഷ്ടമംഗല പ്രശ്‌നത്തിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ഷംതോറും നടത്തി വരുന്ന മുറജപം ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ 21 ദിവസം പരമാവധി ചിലവ് കുറച്ച് നടത്താനും ഭരണസമിതി യോഗം തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha


























