Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇനി രണ്ടും കൽപ്പിച്ച്! മുഖ്യനെ കുടുക്കി സ്വപ്നയുടെ മൊഴി പുറത്ത്... തലയിൽ മുണ്ടിടേണ്ടി വരുമോ മുഖ്യാ... മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ വസതിയില്‍... കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

11 OCTOBER 2020 01:02 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് വരുകയാണ്.. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017ല്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന്‌ ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അന്ന് അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്‌ന മൊഴിയില്‍ പറയുന്നു. ശിവശങ്കര്‍ പറഞ്ഞാണ് സ്‌പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച്‌ താന്‍ അറിഞ്ഞതെന്നും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വര്‍ണക്കടത്ത് കേസിലെന്ന് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ . ശനിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലല്ല. ഡിജിറ്റല്‍ തെളിവുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, ഗള്‍ഫ് യാത്ര എന്നിവ സംബന്ധിച്ച്‌ വിവരം തേടിയതായും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നത വ്യക്തികളിലേക്ക് കടക്കുകയാണെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വരുന്നത്. സ്വപ്ന ഒളിവില്‍ പോയ വേളയില്‍ ദുരൂഹമായ ഒരു നമ്ബറില്‍ നിന്ന് അവര്‍ക്ക് കോളുകള്‍ വന്നിരുന്നു. അത് ശിവശങ്കറാണോയെന്ന് ചോദിച്ചറിഞ്ഞു. 2017 മുതല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ശിവശങ്കര്‍ നടത്തിയ യാത്രകളെ പറ്റിയും ആരാഞ്ഞു. 2018-19 വര്‍ഷങ്ങളിലെ ശിവശങ്കറിന്റെ ചില യാത്രകള്‍ ദുരൂഹമാണെന്നും കസ്റ്റംസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എന്നാൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നിയമോപദേശം തേടിയെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.. അദ്ദേഹത്തോടു മറ്റന്നാള്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥനായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാലേ അറസ്റ്റിലേക്കു കടക്കൂ. തെളിവുകള്‍ ഒത്തുനോക്കാനായി ശിവശങ്കറിനെയും സ്വപ്‌നയേയും രണ്ടിടത്തായി ഒരേസമയം ചോദ്യംചെയ്തു. ഇന്നലെ രാവിലെ പത്തോടെ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. പത്തരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ചോദ്യംചെയ്യാന്‍ കാക്കനാട് സബ് ജയിലിലെത്തി. ചോദ്യംചെയ്യലിനുശേഷം രാത്രി പത്തേകാലോടെയാണു ശിവശങ്കറിനെ വിട്ടയച്ചത്.

രണ്ടുദിവസമായി ഇതുവരെ 22 മണിക്കൂറിലധികം ചോദ്യംചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനു ഗാഢബന്ധമാണുള്ളതെന്നും സ്വര്‍ണക്കടത്തിലും ഈന്തപ്പഴം ഇടപാടിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രകടമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കേന്ദ്രനിയമം ലംഘിച്ചാണു നയതന്ത്ര ബാഗേജില്‍ 17000 കിലോഗ്രാം ഈന്തപ്പഴം കൊണ്ടുവന്നത്. എന്നാല്‍, യു.എ.ഇ. കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം സര്‍ക്കാര്‍ വിതരണം ചെയ്യുക മാത്രമാണുണ്ടായതെന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനിന്നു. കടത്തിയ സ്വര്‍ണം പിടിയിലായപ്പോള്‍ ശിവശങ്കറിനെ സ്വപ്‌ന പലവട്ടം വിളിച്ചിരുന്നു. പിന്നീട് സ്വപ്‌ന ബംഗളരുവിലേക്ക് കടന്നശേഷവും വിളിച്ചു. സ്വപ്‌ന 1.9 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണു ഡോളറാക്കി മാറ്റിയതെന്നാണു സൂചന. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി റമീസിനും ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നെന്നു കസ്റ്റംസ് കണ്ടെത്തി.

സ്വപ്‌നയുമായുള്ള ദുരൂഹമായ വാട്‌സ് ആപ്പ് ചാറ്റുകളില്‍ അടക്കം ശിവശങ്കരന് വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ലാത്തതാണ് കുരുക്ക് മുറുകിയത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചൊവ്വാഴ്ച്ച വീണ്ടും വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. സ്വപ്നയുമായുള്ള ബന്ധം, പണമിടപാടിലെ ദുരൂഹത, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലുമായി നടത്തിയ ദുരൂഹമായ വാട്‌സാപ് ചാറ്റുകള്‍, ലോക്കറിലെ പണം തുടങ്ങിയ കാര്യങ്ങളില്‍ ശിവശങ്കറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണു കസ്റ്റംസ് വിലയിരുത്തല്‍. സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനു പരിചയപ്പെടുത്തിയതല്ലാതെ മറ്റൊന്നുമറിയില്ലെന്നു ജൂലൈയില്‍ ശിവശങ്കര്‍ നല്‍കിയ മൊഴിക്കു വിരുദ്ധമായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍. അതിനിടെ സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്ബറിലേക്കു നടത്തിയ ഫോണ്‍ വിളികള്‍ അന്വേഷിക്കുകയാണ്. ഒട്ടേറെ കോളുകള്‍ ഈ ഫോണ്‍ നമ്ബറിലേക്കും തിരിച്ചും ഉണ്ടായിട്ടുണ്ട്. ആ സാറിനെയാണ് വിളിച്ചതെന്നാണ് പറയുന്നത്. ഏത് സാറെന്ന് ഉത്തരമില്ല. എന്നാല്‍ ശിവശങ്കറുമായാണ് ഈ ഫോണ്‍ വിളികള്‍ നടത്തിയതെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. സ്വപ്നയുടെ ഭര്‍ത്താവായ ജയശങ്കറിനോട് ഇതേക്കുറിച്ചു കസ്റ്റംസ് ചോദിച്ചിരുന്നു. ആരോടാണു സംസാരിച്ചതെന്നറിയില്ലെന്നും സ്വപ്നുടെ ഇടപാടുകളെ പറ്റി വിവരമൊന്നുമില്ലെന്നുമാണു അദ്ദേഹത്തിന്റെ മൊഴി. മറ്റു പലരെയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ മൊഴികളും ശിവശങ്കറിന്റെ വിശദീകരണങ്ങളും തമ്മില്‍ പൊരുത്തക്കേടുള്ളതായാണു വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends