മാനനന്തവാടിയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്...

ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മാനന്തവാടിഫ തലശ്ശേരി റോഡില്‍ പേര്യ ചന്ദനത്തോട് പ്രദേശത്താണ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ലോറി ഡ്രൈവര്‍ ഇരിട്ടി സ്വദേശിയായ വിജീഷിനെ (27) വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ പുലര്‍ച്ച മൂന്നോടെയാണ് അപകടം. ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് പഴവര്‍ഗങ്ങള്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
അരമണിക്കൂറോളം ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ വളരെ പ്രയാസപ്പെട്ടാണ് നാട്ടുകാരും മറ്റ് ലോറി ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.ഇദ്ദേഹത്തിന് ശരീരം മുഴുവന്‍ വലിയ തോതില്‍ ചതവുണ്ട്. മാസങ്ങള്‍ക്കു മുമ്ബ് ചന്ദനത്തോട് വട്ടപ്പൊയിലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ഈ റോഡിലെ 28ാം മൈലിലും രണ്ട് മാസം മുമ്ബ് ബാറ്ററികള്‍ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനകം ഒട്ടേറെ വാഹനാപകടങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. റോഡിന് വീതികുറഞ്ഞതും വളവുകളും സുരക്ഷ മതിലുകള്‍ ഇല്ലാത്തതും കാരണമാണ് ഈ ഭാഗങ്ങളില്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.
https://www.facebook.com/Malayalivartha


























