കോവിഡ് പരിശോധന കൊയ്ത്താക്കി സ്വകാര്യലാബുകള്‍; സ്വകാര്യ ലാബുകള്‍ ആന്റിജന്‍ ടെസ്റ്റിന് 800 രൂപക്ക് മുകളില്‍ ചാര്‍ജു ചെയ്യുന്നു; സര്‍ക്കാര്‍ നിശ്ചയിച്ച 625 രൂപ; പരിശോധന നടത്താതെ സര്‍ക്കാര്‍

കോവിഡ് പരിശോധന സ്വകാര്യ ലാബുകള്‍ക്കും നടത്തമെന്ന അനുമതി നല്‍കിട്ട് കുറച്ച് മാസങ്ങളെ അകുന്നുള്ളുവെങ്കിലും കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകാര്‍ ഇതിനോടകം തന്നെ കൊള്ള തുടങ്ങിട്ടുണ്ട്. കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയാണ് നിരക്ക്. എന്നാല്‍ പല സ്വകാര്യ ലാബുകളിലും 800 മുതല്‍ 950 രൂപ വരെ ഈടാക്കുന്നതായാണ് പരാതി.
മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ലാബില്‍ 800 രൂപയാണ് കോവിഡ് ആന്റിജന്‍ പരിശോധനയുടെ നിരക്ക്. 625 രൂപ ആന്റിജന്‍ പരിശോധനയ്ക്കും 175 രൂപ ആന്റിജന്‍ കണ്‍സ്യൂമബിള്‍സ് എന്ന പേരിലുമാണ് ഈടാക്കുന്നത്. ഇതേ ലാബിന് മീറ്ററുകള്‍ക്കപ്പുറത്തെ സ്വകാര്യ ലാബില്‍ 950 രൂപയാണ് ആന്റിജന്‍ പരിശോധനയുടെ നിരക്ക്. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കെന്നും ഇതില്‍ കൂടുതല്‍ ഈടാക്കാന്‍ അനുവാദമില്ലെന്നുമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ആര്‍.ടി പി.സി.ആര്‍. പരിശോധനയ്ക്ക് 2750 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. സിബിനാറ്റിന് 3000 രൂപയും ട്രൂനാറ്റിന് ആദ്യഘട്ടത്തില്‍ 1500ഉം രണ്ടാംഘട്ടം ആവശ്യമാണെങ്കില്‍ വീണ്ടും 1500ഉം അടയ്ക്കണം. ഏറ്റവും വേഗത്തില്‍ ഫലമറിയാവുന്ന സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കോവിഡ് പരിശോധനയാണ് ആന്റിജന്‍. സംസ്ഥാനത്തെ നൂറിലേറെ ലാബുകളിലാണ് ആന്റിജന്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനിടെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കി സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ക്ക് വിവിധ കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയ ലാബുകളുടെ പേര് വിവരങ്ങളും പരിശോധനകളുടെ നിരക്കും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha


























