Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ,യുഎഇ കോൺസുലേറ്റുമായി എം ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രി തന്നെ ;സ്വപ്നയുടെ മൊഴി പുറത്ത് ; എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന നൽകിയ മൊഴിയുടെ പക‍ർപ്പാണ് പുറത്തുവന്നത്

11 OCTOBER 2020 05:49 PM IST
മലയാളി വാര്‍ത്ത

അതി നിർണായക വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .മുഖ്യ മന്ത്രിയുടെ എല്ലാ വാദങ്ങളും പൊളിയുന്നു .യുഎഇ കോൺസുലേറ്റുമായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ബന്ധിപ്പിച്ചത് മുഖ്യമന്ത്രി തന്നെയാണെന്നുള്ള സ്വപ്ന സുരേഷിന്‍റെ മൊഴി. എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന നൽകിയ മൊഴിയുടെ പക‍ർപ്പാണ് പുറത്തുവന്നത്. ഇതിനിടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ശിവശങ്കറോട് കസ്റ്റംസ് ആവശ്യപ്പെട്ടു.എൻഫോഴ്സമെന്‍റ് ഡയറക്ടേറ്റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ പുറത്തുവന്ന ഭാഗം ഇങ്ങനെയാണ്. 2017ൽ യുഎഇ കോൺസൽ ജനറൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ സന്ദർശനം നടത്തിയിരുന്നു. യുഎഇ കോൺസലേറ്റുമായി സർക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത്.തുടർന്ന് കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്.

കോൺസൽ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്നയുടെ മൊഴിയിലുളളത്.ഇതിനിടെ എം ശിവശങ്കറിന്‍റെ വിദേശയാത്രകൾ സംബന്ധിച്ച് കസ്റ്റംസ് വിശദമായ പരിശോധന തുടങ്ങി. വിദേശ യാത്രകളുടെ ഔദ്യോഗിക രേഖകൾ ചൊവ്വാഴ്ച ഹാജരാക്കാൻ ശിവശങ്കറോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ.എന്നാൽ നയതന്ത്ര ചാനൽ വഴി സ്വപ്ന സുരേഷും കൂട്ടുപ്രതികളും നടത്തിയ സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് ശിവശങ്കറിന് കാര്യമായ അറിവില്ലായിരുന്നു എന്നാണ് കസ്റ്റംസിന്റെ ഇതുവരെയുളള നിഗമനം. എന്നാൽ കളളക്കടത്ത് പണം ഒളിപ്പിക്കുന്നതിനടക്കം ശിവശങ്കർ സ്വപ്നയെ സഹായിച്ചോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വര്‍ണക്കടത്ത് കേസിലെന്ന് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ . ശനിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലല്ല. ഡിജിറ്റല്‍ തെളിവുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, ഗള്‍ഫ് യാത്ര എന്നിവ സംബന്ധിച്ച്‌ വിവരം തേടിയതായും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നത വ്യക്തികളിലേക്ക് കടക്കുകയാണെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വരുന്നത്.

സ്വപ്ന ഒളിവില്‍ പോയ വേളയില്‍ ദുരൂഹമായ ഒരു നമ്ബറില്‍ നിന്ന് അവര്‍ക്ക് കോളുകള്‍ വന്നിരുന്നു. അത് ശിവശങ്കറാണോയെന്ന് ചോദിച്ചറിഞ്ഞു. 2017 മുതല്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ശിവശങ്കര്‍ നടത്തിയ യാത്രകളെ പറ്റിയും ആരാഞ്ഞു. 2018-19 വര്‍ഷങ്ങളിലെ ശിവശങ്കറിന്റെ ചില യാത്രകള്‍ ദുരൂഹമാണെന്നും കസ്റ്റംസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.എന്നാൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് നിയമോപദേശം തേടിയെന്നും സൂചനകൾ പുറത്ത് വരുന്നുണ്ട്.. അദ്ദേഹത്തോടു മറ്റന്നാള്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥനായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാലേ അറസ്റ്റിലേക്കു കടക്കൂ. തെളിവുകള്‍ ഒത്തുനോക്കാനായി ശിവശങ്കറിനെയും സ്വപ്‌നയേയും രണ്ടിടത്തായി ഒരേസമയം ചോദ്യംചെയ്തു. ഇന്നലെ രാവിലെ പത്തോടെ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. പത്തരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ചോദ്യംചെയ്യാന്‍ കാക്കനാട് സബ് ജയിലിലെത്തി. ചോദ്യംചെയ്യലിനുശേഷം രാത്രി പത്തേകാലോടെയാണു ശിവശങ്കറിനെ വിട്ടയച്ചത്.

രണ്ടുദിവസമായി ഇതുവരെ 22 മണിക്കൂറിലധികം ചോദ്യംചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിനു ഗാഢബന്ധമാണുള്ളതെന്നും കേന്ദ്രനിയമം ലംഘിച്ചാണു നയതന്ത്ര ബാഗേജില്‍ 17000 കിലോഗ്രാം ഈന്തപ്പഴം കൊണ്ടുവന്നത്. എന്നാല്‍, യു.എ.ഇ. കോണ്‍സുലേറ്റ് എത്തിച്ച ഈന്തപ്പഴം സര്‍ക്കാര്‍ വിതരണം ചെയ്യുക മാത്രമാണുണ്ടായതെന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനിന്നു. കടത്തിയ സ്വര്‍ണം പിടിയിലായപ്പോള്‍ ശിവശങ്കറിനെ സ്വപ്‌ന പലവട്ടം വിളിച്ചിരുന്നു. പിന്നീട് സ്വപ്‌ന ബംഗളരുവിലേക്ക് കടന്നശേഷവും വിളിച്ചു. സ്വപ്‌ന 1.9 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നും കസ്റ്റംസ് സൂചിപ്പിക്കുന്നു. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷന്‍ തുകയാണു ഡോളറാക്കി മാറ്റിയതെന്നാണു സൂചന. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി റമീസിനും ശിവശങ്കറുമായി ബന്ധമുണ്ടായിരുന്നെന്നു കസ്റ്റംസ് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends