ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോവിഡ്

വയനാട്ടില്‍ ആത്മഹത്യ ചെയ്ത രണ്ട് യുവാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂല്‍പ്പുഴ തോട്ടമൂല ലക്ഷം വീട് കോളനിയിലെ മനു (36), വയനാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് അയ്യന്‍കൊല്ലി സ്വദേശി നിധീഷ് (27) എന്നിവര്‍ക്കാണ് മരണശേഷമുള്ള കോവിഡ് പരിശോധന ഫലം പോസിറ്റീവായത്. മനുവിനെ മുത്തങ്ങ ആലത്തൂര്‍ കോളനിക്ക് സമീപമുള്ള വനപ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹ പരിശോധന നടത്തിയ ബത്തേരി സ്റ്റേഷനിലെ എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ ക്വാറന്റീനില്‍ പോയി.
വ്യാഴാഴ്ചയാണ് അയ്യംകൊല്ലി സ്വദേശി നിധീഷിനെ വിഷം കഴിച്ച നിലയില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. ഇതോടെ ഇദ്ദേഹത്തിനൊപ്പം വന്നിരുന്ന അച്ഛനും അമ്മയും സഹോദരനും ക്വാറന്റീനില്‍ ആയി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ നാസര്‍ കാപ്പാടനും സജീര്‍ ബീനാച്ചിയുമാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചത്.
https://www.facebook.com/Malayalivartha


























