തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 797 പേര്‍ക്ക്

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 797 പേർക്ക്. ഇതില്‍ 633 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് ജില്ലയില്‍ 1200 പേര്‍ രോഗമുക്തി നേടി. സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം 11,720 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
ജില്ലയിലുണ്ടായ രണ്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.ഐ ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 308 ആയി ഉയര്‍ന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്ത്. 1451 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ യഥാക്രമം 1228, 1219, 960 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
https://www.facebook.com/Malayalivartha


























