സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ഇടപാടും... എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തിലെയും ലൈഫ് മിഷന്‍ ഇടപാടിലെയും എല്ലാ തെളിവുകളും മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. അസത്യത്തിന്റെ മൂടുപടത്താല്‍ സത്യത്തെ അധികകാലം മറയ്ക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ നോക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അനൗദ്യോഗികമായി മുഖ്യമന്ത്രി ചുമതലപ്പെടുത്തിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























