അനുവിന്റെ കുടുംബത്തിന് റാങ്ക് ഹോള്‍ഡേഴ്സിന്റെ സഹായം

പിഎസ്‍സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയായ അനുവിന്റെ കുടുംബത്തിന് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മയുടെ സഹായം. ആത്മഹത്യ ചെയ്ത എസ്.അനുവിന്റെ കുടുംബത്തിനു സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കി.
സിവില്‍ എക്സൈസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആവശ്യത്തിനുള്ള നിയമനം നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പല തവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് 72ാം റാങ്കുകാരനായ അനു ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha


























