ഇനി നിര്‍ണായക ദിനങ്ങള്‍ പിണറായി പറയുന്നതോ കള്ളം... ഇനി ഗീര്‍വാണം മുഴക്കി തടിതപ്പാനാവില്ല മുഖ്യാ ഇത്തവണ ശെരിക്കും പെട്ടു ഇങ്ങനെ ഒരു മുഖ്യന്‍ ചരിത്രത്തിലാദ്യം

കള്ളം പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ സ്വപ്ന സുരേഷോ? സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് പിണറായിയുടെ
അറിവോടെയെന്ന് ശിവശങ്കറും സ്വപ്നയും ആവര്‍ത്തിക്കുമ്പോള്‍ തന്റെ അറിവോടെയല്ല എന്ന് എത്രനാള്‍ പറഞ്ഞു നില്‍ക്കാന്‍ പിണറായി വിജയന് കഴിയും. എന്തായാലും പിണറായി വിജയന് കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വപ്നയെ നന്നായി അറിയാമെന്നും പല തവണ സംസാരിച്ചിട്ടുണ്ടെന്നും നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. നയതന്ത്രബാഗിലെ സ്വര്‍ണക്കള്ളക്കടത്തു പുറത്തു വന്ന ദിവസങ്ങളിലും സ്വപ്നയാണ് നായികയെന്നറിഞ്ഞപ്പോഴും ഏതു സ്വപ്ന, എന്തു സ്വപ്നം എന്ന മട്ടില്‍ മുഖം ചുളിച്ചു കാണിച്ച ശൈലി അധികാലം പിണറായിക്ക്
തുടരാനായില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ കുറ്റം ചെയ്തവര്‍ ശിവശങ്കറല്ല ആരായാലും രക്ഷപ്പെടില്ല എന്ന വീരവാദം മുഴക്കി മാധ്യമങ്ങളുടെ വായടപ്പിച്ച് പിണറായി തടിതപ്പി. പക്ഷ മാസം മൂന്നു കഴിയുമ്പോള്‍ സാക്ഷാല്‍ പിണറായി വിജയനും സ്വപ്നക്കേസില്‍ കുരുക്കില്‍ പെട്ടുകൊണ്ടിരിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും തമ്മില്‍ 2017ല്‍ പിണറായുമായി കൂടിക്കാഴ്ച നടത്തിയ കാലത്ത് കോണ്‍സലേറ്റിന്റെ സെക്രട്ടറിയായിരുന്നു സ്വപ്ന സുരേഷ്. ഒന്നിലേറെ വിരുന്നുകളില്‍ പിണറായി വിജയനും കോണ്‍സുലേറ്റ് ജനറലിനും തൊട്ടുപുറകില്‍ എല്ലാറ്റിനു സാക്ഷിയായി നിന്ന സ്വപ്നയെ അറിയില്ലെന്ന് പിണറായിക്കു പറയാനാകില്ല.
യുഎഇ കോണ്‍സലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിനായിരിക്കും ചുമതലെന്ന് ആ കൂടിക്കാഴ്ചയില്‍ പിണറായി
പ്രഖ്യാപിച്ച അന്നു തുടങ്ങിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറും സ്വപ്നയും തമ്മിലുള്ള
അടുപ്പം. അന്നു മുതല്‍ പതിവായി വിളിക്കുക മാത്രമല്ല ഒട്ടേറെ തവണ മുഖ്യ്ര്രമന്തിയുടെ ഓഫീസിനു തൊട്ടടുത്തുള്ള ശിവശങ്കറിന്റെ ഓഫീസിലെ നിത്യസന്ദര്‍ശകയുമായിരുന്നു സ്വപ്ന സുരേഷ്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷ് എന്ന പത്താം ക്ലാസുകാരിക്ക് പതിവായി സല്യൂട്ട് അടിച്ചിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. കോണ്‍ലേറ്റ് വഴി അനാഥാലയങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് എന്ന പേരില്‍ സ്വപ്ന സ്വര്‍ണക്കുരുവിനൊപ്പം ഇറക്കുമതി ചെയ്തിരുന്ന ഈന്തപ്പഴം ഇതേ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ ഒട്ടേറെ പേര്‍ക്കും സ്വപ്ന സമ്മാനമായി നല്‍കിയിരുന്നു. നാലു പ്രമുഖ മന്ത്രിമാരുടെ വീടുകളിലും സ്വപ്ന പലതവണ ഈന്തപ്പഴം എത്തിച്ചുവെന്നും ഇതിനു പിന്നിലും ശിവശങ്കറിന്റെ തന്ത്രപരമായ ഇടപെടലുണ്ടായിരുന്നുവെന്നും വ്യക്തം.
സംസ്ഥാന ഭരണസിരാകേന്ദ്രത്തില്‍ ഇത്രയേറെ സ്വാധീനമുണ്ടായിരുന്ന സ്വപ്ന ഈ ബന്ധത്തിലാണ് സ്പേക്ക് പാര്‍ക്കില്‍ നിയമനം നേടിയതെന്നു വ്യക്തം. നിമയനം ശിവശങ്കര്‍ വഴി പിണറായി വിജയന്‍ അറിഞ്ഞിരുന്നതായി സ്വപ്ന മൊഴി നല്‍കുമ്പോള്‍ തനിക്ക്
അറിവില്ലെന്ന് പിണറായിയും ആവര്‍ത്തിക്കുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ സ്വപ്ന സുരേഷിനൊപ്പം നടത്തിയ നാലഞ്ചു വിദേശയാത്രകളെപ്പറ്റിയൊന്നും മുഖ്യമന്ത്രിക്ക് അറിവില്ല എന്നാണ് വിശദീകരണം.
മൂന്നു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കര്‍ എന്ന ഒന്നാം സെക്രട്ടറിയുടെ തണലില്‍ സ്വപ്നയ്ക്ക് അപാരമായ സ്വാധീനമുണ്ടായതും
ശിവശങ്കര്‍ സ്വപ്നയുടെ ഫ്ളാറ്റിലെ കുടികിടപ്പുകാരനായതും പിണറായി അറിഞ്ഞില്ലെങ്കില്‍ ഇദ്ദേഹം ഇരട്ടച്ചങ്കന്‍ എന്ന പേരിന് എന്തു യോഗ്യത.
സര്‍ക്കാരിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും പ്രത്യേകിച്ച് പോലീസിലെയും സിവില്‍ സര്‍വീസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെയും ഇടപാടുകളെയും ബന്ധങ്ങളെയും പറ്റി കേരള പോലീസിന്റെ സ്പെഷല്‍ ബ്രാഞ്ചും വിജിലന്‍സും പതിവായി നിരീക്ഷണവും അന്വേഷണവും നടത്തി രഹസ്വറിപ്പോര്‍ട്ട് ആഭ്യമന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നല്‍കുന്ന പതിവുണ്ട്. ഒന്നുകില്‍ ശിവശങ്കറിനോടുള്ള പ്രതിബദ്ധതയിലോ അമിതവിശ്വാസത്തിലോ ഇതൊക്കെ അവഗണിച്ചു, അതല്ലെങ്കില്‍ പിടിപ്പുകേടുകൊണ്ട് നോക്കിയില്ല.
സ്വന്തം മന്ത്രിസഭയിലെ മൂന്നു നാലു മന്ത്രിമാരിലേക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനിലേക്കും വരെ
സ്വപ്ന കടന്നുകയറി സ്വാതന്ത്ര്യം പ്രഖ്യാപിച്ച വിവരം മുഖ്യമന്ത്രി അറിയാതെ പോയത് കഷ്ടം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും ഫെഡറല്‍ ബാങ്കിലും ലോക്കര്‍ വാങ്ങി സ്വപ്നം സ്വര്‍ണവും ഡോളറും രൂപയും കുഴിച്ചിട്ടതും ശിവശങ്കറിന്റെ അറിവോടെയായിരുന്നു. ലോക്കറിനുള്ളില്‍ എന്ത് എന്ന് താന്‍ അറിഞ്ഞില്ല എ്ന്നു പറയുമ്പോള്‍ വിദേശയാത്രകളില്‍ സ്വപ്നയ്ക്ക് വാങ്ങിക്കൊടുത്തതോ വാങ്ങിയതോ ആയ സമ്മാനങ്ങളും കോണ്‍സലേറ്റിലെ ഇടപാടുകളില്‍ വിദേശികള്‍ ഉള്‍പ്പെടെ നല്‍കിയ സ്വര്‍ണ വജ്ര ആഭരണങ്ങളും മോതിരങ്ങളുമൊക്കെ ഉണ്ടായിരുന്നു എന്നതൊക്കെ ആവിയായി പോയിരിക്കുന്നു. ശിവശങ്കര്‍ ജയിലിലും കള്ളന്‍മാരും കള്ളത്തിനു കുടപിടിച്ചവരും പുറത്തും എന്നതാണ് സംസ്ഥാനത്തിലെ ഇപ്പോഴത്തെ സ്ഥിതി. അട്ടക്കുളങ്ങര ജയിലില്‍ ഇനി ജാമ്യം കിട്ടും വരെ സ്വപ്നയെ അടച്ചുപൂട്ടിയാലൊന്നും പിണറായി വിജയനു രക്ഷപ്പെടാനാകില്ല.
ഇഡിയും കസ്റ്റംസും ഇതര കേന്ദ്ര ഏജന്‍സികളും ഒരുമിച്ചു തെളിവു നിരത്തി കൊള്ളസംഘത്തെ ഇനിയും ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ എപ്പോള്‍ ചോദ്യം ചെയ്യുമെന്നതു മാത്രമേ കാത്തിരിന്നു കാണേണ്ടതുള്ളു.
" f
https://www.facebook.com/Malayalivartha

























