പിണറായി വീഴും... ശിവശങ്കര്‍ അറസ്റ്റിലേക്ക്

മാസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലില്‍ തന്റേടവും ധൈര്യവും ചിരിയുമൊക്കെ ആകെ ചോര്‍ന്ന് പര്‍ദയ്ക്കുള്ളില്‍ തല കുമ്പിട്ടിരുന്ന കിളിപോലെ കൊള്ളവഴികള്‍ പുറത്തുവിടുന്ന സ്വപ്നാ സുരേഷ്. ഇടയ്ക്കിടെ കലകറക്കവും പരവേശവുമൊക്കെയായി സന്ദീപ് നായരും മണിമണിപോലെ തട്ടിപ്പുകള്‍ പുറത്തുവിടുന്നു.
എന്നാല്‍ പഠിച്ച കള്ളന്‍ ശിവശങ്കര്‍ അവശതയിലാണെങ്കിലും അന്വേഷണ സംഘങ്ങളെ പ്രത്യേകിച്ചും കസ്റ്റംസിനെ ആകെ വട്ടംചുറ്റിക്കുകയാണ്. ഇഡിയ്ക്കും എന്‍ഐഎയ്ക്കും കസ്റ്റംസിനും മുന്നില്‍ മൊഴികള്‍ മാറ്റിപ്പറയുക മാത്രമല്ല ഗൗരവമുള്ള ചോദ്യങ്ങളില്‍ അറിയില്ല, ഓര്‍മയില്ല എന്നൊക്കെ ആവര്‍ത്തിച്ച് ഈ ഐഎഎസുകാരന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. കസ്റ്റംസ് 23 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴൊക്കെ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സ്വപ്ന നല്‍കിയ മൊഴികളുടെയും ഫോണ്‍കോളുകളുടെയും യാത്രകളുടെയും അടിസ്ഥാനത്തില്‍ നിരത്തിയിട്ടും ശിവശങ്കര്‍ നിഷേധിക്കുകയാണ്.
താന്‍ ക്ഷീണിതനാണെന്നും ശ്വാസംമുട്ടലുണ്ടെന്നും ഉദരസംബന്ധമായി സുഖമില്ലെന്നുമൊക്കെ പറഞ്ഞ് ശിവശങ്കര്‍ മൗനം പാലിക്കുകയും ചോദ്യം ചെയ്യലിനിടെ വിശ്രമം വേണമെന്ന് ആവശ്യപ്പെടുകയും തുടരെ വെള്ളംകുടിക്കുകയും ചെയ്യുന്നു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസില്‍ തന്റെ പങ്കാളിത്തം പുറത്തുവരികയും ഉന്നത പദവികളില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ അമിത മദ്യപാനത്തിന്റെ പിടിയിലാണ് ശിവശങ്കറെന്നു പറയപ്പെടുന്നു. സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍
മൊഴികള്‍ക്ക് പരസ്പരം ചേര്‍ച്ചയുണ്ട്. എന്നാല്‍ സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ ശിവങ്കര്‍ മൗനം
പാലിക്കുന്നു. സ്വപ്ന കണ്ണീര്‍ പൊഴിക്കുന്നു എന്നൊക്കെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യല്‍ തെളിവു നിരത്തി അറസ്റ്റ് എന്ന നിലയിലേക്ക് നടപടികള്‍ നീളുന്നതിനാലാണ് ഇന്നലെ നടക്കേണ്ടിയിരുന്ന
കസ്റ്റംസിന്റെ കൊച്ചിയിലെ ചോദ്യം ചെയ്യല്‍ മാറ്റിവച്ചത്. ബംഗളുരുവില്‍ നിന്നുള്‍പ്പെടെ കസ്റ്റംസ് ടീം കൊച്ചിയിലെത്തി തെളിവുകള്‍ നിരത്തി
അറസ്റ്റിനായി കാത്തിരിക്കുന്നതായാണ് സൂചന.
ഇത്തരത്തില്‍ കസ്റ്റംസ് മുന്‍പു തന്നെ സൂചന നല്‍കിയതിനാലാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി മൂന്ന് പ്രമുഖ അഭിഭാഷകരെയാണ്
ശിവശങ്കര്‍ നേരില്‍ കണ്ടത്. കൂടാതെ ശിവശങ്കറിന്റെ വസതിയിലും ഇന്നലെ ചില പ്രമുഖ അഭിഭാഷകര്‍ എത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ശിവശങ്കര്‍അറസ്റ്റിലാകുമെന്ന സൂചനയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പെടെ കാര്യങ്ങളുടെ സാധ്യതയാണ് ശിവശങ്കര്‍ ആരായുന്നതെന്നറിയുന്നു. എങ്ങനെയും മുന്‍കൂര്‍ ജാമ്യം നേടി തീരാ കളങ്കത്തിലും മാനക്കേടില്‍ നിന്നും തലയൂരാന്‍ സംസ്ഥാന സര്‍ക്കാരും താല്‍പര്യപ്പെടുന്നു. ശിവശങ്കറിന് പ്രമുഖ അഭിഭാഷകരെ തരപ്പെടുത്തിക്കൊടുക്കുന്നതും സര്‍ക്കാര്‍ തന്നെയാണെന്നു പറയപ്പെടുന്നു. ജാമ്യം ലഭിക്കാതെ ശിവശങ്കര്‍ അറിസ്റ്റിലായാല്‍ പിണറായി സര്‍ക്കാരിന് പിന്നീട് നിലനില്‍പ്പില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കള്ളകടത്തിലും ഇതിന്റെ വില്‍പന ഇടപാടുകളിലും
സഹായിക്കുകയും ഇടപെടുകയും വിഹിതം പറ്റുകയും ചെയ്തതായി തെളിഞ്ഞാല്‍ പിണറായി തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടുണ്ടാകും. വൈകുന്നേരത്തെ കോറോണ പ്രഭാഷണമെന്നല്ലെ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുന്നില്‍ കല കാണിക്കാന്‍ വയ്യാത്ത ഗതികേടിലാകും.
ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി ഇതോടകം നൂറോളം ഉദ്യോഗസ്ഥര്‍ ശിവശങ്കറെയും സ്വപ്നയെയും സന്ദീപ് നായരെയും ഔദ്യോഗികമായി ചോദ്യം ചെയ്തുകഴിഞ്ഞു. സ്വപ്നയും സന്ദീപും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെറും തട്ടിപ്പുകാര്‍ മാത്രമാണ്. ഔദ്യോഗികമല്ലാതെ ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും നിരവധി തവണ ചോദ്യം ചെയ്തതോടെ തട്ടിപ്പുകളുടെ വ്യാപ്തി ഓരോ ദിവസവും പുറത്തുവരുന്നു. കേന്ദ്ര ഏജന്‍സികളുടെ മാത്രം അന്വേഷണവും ചോദ്യം ചെയ്യലുമായതിനാല്‍ പിണറായി സര്‍ക്കാരിന്റെയും ഭരണതലത്തിലെ
കൂട്ടുകള്ളന്‍മാരുടെയും മന്ത്രിമാരുടെയുമൊന്നും സഹായവും സ്വാധീനവും സ്വപ്നയ്ക്ക് ലഭിക്കുന്നില്ല. എന്നാല്‍ ശിവശങ്കര്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎസ്എസ് ഉദ്യോഗസ്ഥനാണ്.
കോണ്‍സലേറ്റിലേക്കുള്ള യതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടിച്ചതിനു പിന്നാലെ തുടരെ സ്വപ്നയും ഈ സംഘത്തിലെ കള്ളക്കടത്തുകാരും ശിവശങ്കറെ വിളിച്ചതും, ഒളിവിലിരിക്കെ സ്വപ്ന പല തവണ ശിവശങ്കറുടെ സഹായം തേടിയതും ബംഗളൂരില്‍ ഒളിവിലായിരിക്കെ മറ്റു ഫോണുകളില്‍ സംസാരിച്ചതും തെളിവുകള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വപ്നയുടെ കള്ളക്കടത്തു സംഘം
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി നടത്തിയ ഫോണ്‍കോളുകള്‍ തുടങ്ങിയ തെളിവുകളിലൊക്കെ വ്യക്തത നല്‍കാന്‍ ശിവശങ്കര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇനി അറസ്റ്റ് എന്ന നിലപാടില്‍ തന്നെയാണ് കസ്റ്റംസ്.
https://www.facebook.com/Malayalivartha


























