അടുത്ത രണ്ട് മാസം കൂടി സ്‌കൂളുകള്‍ അടച്ചിടണം....സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ.എം.എ

സംസ്ഥാനത്ത് അടുത്ത രണ്ട് മാസം കൂടി സ്‌കൂളുകള്‍ അടച്ചിടണമെന്നും സ്‌കൂളുകള്‍ തുറന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ.എം.എ. രോഗവ്യാപനം ഏറ്റവും കൂടും എന്ന് കരുതുന്ന രണ്ടു മാസക്കാലം സ്‌കൂളുകള്‍ തുറക്കുന്നത് അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നു. രോഗവ്യാപന തീവ്രത കുറയുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കാവുന്നതാണ്. പൊതുജനങ്ങളില്‍ പ്രതിരോധ മാര്‍ഗങ്ങളായ കൈ കഴുക്കല്‍, ശരിയായി മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനായി ബോധവത്ക്കരണം ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. അടുത്ത കാലത്തായി ജനങ്ങളില്‍ ഇതിനെ കുറിച്ചുള്ള ജാഗ്രത കുറഞ്ഞതായി കാണുന്നതായും ഐഎംഎ വിലയിരുത്തി.
https://www.facebook.com/Malayalivartha


























