Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

തീപിടിച്ച് കൊച്ചി... ഐഎഎസ് ഓഫീസര്‍ എന്ന പദവി മാനിച്ച് പരമാവധി തെളിവ് ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് ചെയ്യാനിരുന്ന കേന്ദ്ര ഏജന്‍സികളെ ചൊടിപ്പിച്ച് എം. ശിവങ്കര്‍; മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ എത്തിയതോടെ ശിവശങ്കറിന് മേല്‍ കടുപ്പിക്കാന്‍ കേന്ദ്രം

15 OCTOBER 2020 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതോടെ മൃദു സമീപനം എടുത്ത കേന്ദ്ര ഏജന്‍സികള്‍ ഭാവം മാറ്റുകയാണ്. ഐഎഎസ് ഓഫീസര്‍ എന്ന പദവി മാനിച്ച് പരമാവധി തെളിവ് ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് ചെയ്യാനിരുന്നതാണ് കേന്ദ്ര ഏജന്‍സികള്‍. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ സംശയത്തിന്റെ നിഴലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്‌തേനെ. എന്നാല്‍ നിരവധി തെളിവുണ്ടായിരുന്നിട്ടും വീണ്ടും കാക്കുകയായിരുന്നു. ശിവശങ്കരന്‍ ഹൈക്കോടതിയില്‍ പോയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇത് കേന്ദ്രത്തെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ നീക്കം കണ്ടാണ് വീണ്ടും ഇഡി നോട്ടീസ് നല്‍കിയത്. എന്നാല്‍ ശിവശങ്കര്‍ ഹാജരായില്ല. ഇതോടെ രാജ്യസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇടപെട്ടു. എത്രയും വേഗം ശിവശങ്കറെ പൊക്കാനൊരുങ്ങുകയാണ്. ഇഡി കേസില്‍ ജാമ്യം കിട്ടിയാല്‍ കസ്റ്റംസ് മുടക്കും. അതിനും തടയിടാന്‍ ശ്രമിച്ചാല്‍ സിബിഐ പിടികൂടും.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതിനു പിന്നാലെ ശിവശങ്കര്‍ ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഇഡി എടുത്ത കേസില്‍ അറസ്റ്റിനു സാധ്യത മുന്നില്‍ കണ്ടാണ് നീക്കം.

കഴിഞ്ഞ ദിവസം ശിവശങ്കര്‍ കൊച്ചിയിലെത്തി ഹൈക്കോടതി അഭിഭാഷകന്‍ എസ്. രാജീവിനെ സമീപിച്ച് നിയമോപദേശം തേടിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന സ്വപ്ന സുരേഷിനെതിരായ കേസില്‍ ശിവശങ്കറിന്റെ ഇടപെടല്‍ എത്രത്തോളമുണ്ടെന്ന് വ്യക്തത വരുത്തേണ്ടതിനാല്‍ ഹാജരാകാന്‍ ശിവശങ്കറിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിച്ചാണ് ഇഡി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരിക്കുന്നത്.

കസ്റ്റംസ് അന്വേഷണ സംഘവും ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് തയാറെടുക്കുകയാണ്. ഇനി ഒരിക്കല്‍ കൂടി വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റുണ്ടായേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ നീക്കം. താന്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ശിവശങ്കര്‍ ഇതുവരെ. ഇതിനു മുമ്പ് എന്‍ഐഎ ഓഫിസില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ഇതേ അഭിഭാഷകനെ തന്നെ കാണാന്‍ ശ്രമിച്ചെങ്കിലും മാധ്യമങ്ങളുടെ കണ്ണില്‍ പെട്ടതിനാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയിരുന്നു.

കസ്റ്റംസ് ഇന്നലെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വന്നാല്‍ മതി എന്ന് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ തെളിവു ശേഖരണത്തിനു വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത് നീട്ടി വച്ചത് എന്നാണ് വ്യക്തമാകുന്നത്. പലപ്പോഴും ശിവശങ്കര്‍ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയെങ്കിലും കൃത്യമായ തെളിവുകളുമായി അന്വേഷണ സംഘം വിശദീകരിക്കുമ്പോള്‍ കാര്യങ്ങള്‍ അംഗീകരിക്കുന്നതാണ് ഇദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ സ്വീകരിച്ചു വരുന്ന രീതി. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് കുരുക്കു മുറുക്കുമെന്നത് മുന്നില്‍ കണ്ടാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വപ്നയുമായി ബന്ധപ്പെട്ട് നിരവധി തെളിവുകളാണ് ശിവശങ്കറിനെതിരെ ഉള്ളത്. അതില്‍ ഏറ്റവും പ്രധാനമാണ് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടിയും ഒരു കിലോ സ്വര്‍ണവും. ശിവശങ്കറാണ് അക്കൗണ്ട് തുടങ്ങാന്‍ പറഞ്ഞതെന്ന ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ വെളിപ്പെടുത്തല്‍ ശക്തമായ തെളിവാണ്. ഇതിന് പിന്നാലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കി. എന്തായാലും ശിവശങ്കറിന്റെ കാര്യത്തില്‍ എന്താകുമെന്ന് ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends