തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലിന്റെ കോച്ചുകള്‍ ഓടിക്കൊണ്ടിരിക്കെ വേര്‍പെട്ടു.... കോച്ചുകളിലെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയിലിന്റെ കോച്ചുകള്‍ ഓടിക്കൊണ്ടിരിക്കെ വേര്‍പെട്ടു.... കോച്ചുകളിലെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 3.45 ഓടെ കരുനാഗപ്പള്ളിക്കു സമീപത്തായി മാരാരിത്തോട്ടത്തായിരുന്നു അപകടമുണ്ടായത്. എന്‍ജിനു പിന്നിലുള്ള അഞ്ച്, ആറ് എ.സി കോച്ചുകള്‍ക്കിടയിലെ കപ്‌ളിംഗ് വേര്‍പെടുകയായിരുന്നു.
അപകടം മനസിലാക്കി ലോക്കോ പൈലറ്റുമാര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും അര കിലോമീറ്ററോളം മാറിയാണ് അഞ്ച് കോച്ചുകള്‍ സഹിതം എന്‍ജിന്‍ നിന്നത്. വേര്‍പെട്ട കോച്ചുകള്‍ നൂറ് മീറ്ററിലധികം മുന്നോട്ട് നീങ്ങിയെങ്കിലും ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവര്‍ത്തിച്ചതിനാല്‍ സുരക്ഷിതമായി നിന്നു. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ കാര്യമറിയാതെ പകച്ച യാത്രക്കാര്‍ ട്രെയിന്‍ നിന്ന ശേഷമാണ് കോച്ചുകള്‍ വേര്‍പെട്ട വിവരം അറിയുന്നത്.
ട്രെയിനിലെ ഗാര്‍ഡും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും വിവരം മേലുദ്യോഗസ്ഥര്‍ക്ക് കൈമാറി. കരുനാഗപ്പള്ളി, ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുകളിലും അറിയിച്ചു. എന്‍ജിനുള്‍പ്പെടെയുള്ള ഭാഗം പിന്നോട്ടെടുത്ത് വേര്‍പെട്ട കോച്ചുകള്‍ക്കു സമീപമെത്തിച്ച് ലോക്കോ പൈലറ്റും ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക്കല്‍ ജീവനക്കാരും കപ്‌ളിംഗ് ഉറപ്പിച്ചശേഷം 50 മിനിട്ടിനുശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.
"
https://www.facebook.com/Malayalivartha


























