വിജയന്‍ സഖാവ് അറിയുന്നതിന് .... മൂന്നാഴ്ച ,ഒന്‍പതു കൊലപാതകങ്ങള്‍....ഒടുവില്‍ പോലീസ് ഗതികെട്ട് അതങ്ങ് ചെയ്തു വിജയന്‍ സഖാവ് അറിഞ്ഞോ ?

മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് ഒരൊന്നൊന്നര വകുപ്പാണ് ,അല്ലെങ്കില്‍ പിന്നെ സംസ്ഥാനത്തു ഗുണ്ടകള്‍ ഇമ്മാതി കാണിക്കുമോ .കണ്ണൂര്‍ ജയില്‍ ചുണകുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നൊക്കെയല്ലേ തട്ടിവിടുന്നത് , അപ്പൊ പിന്നെ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു .കണ്ണൂരില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് ഇനിയാരും പറയാതിരിക്കാന്‍ കൂടിയാണോ ഇമ്മാതിരി പണിയെല്ലാം ഒപ്പിച്ചു വച്ചിരിക്കുന്നത് എന്നതും അറിയേണ്ടത് തന്നെയാണ് .
പാലക്കാടും തൃശൂരിലുമായി വ്യാപകമായ ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നതെന്നത് അവിടേക്ക് സ്ഥലംമാറ്റം കിട്ടിവരുന്ന പോലീസുകാരയുടെയും ഉറക്കം കെടുത്തുന്ന നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .ഇതെന്താ വെള്ളരിക്കാപട്ടണമായോ എന്നുതന്നെ ആളുകള്‍ തലയില്‍ കൈവച്ചു ചോദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീണ്ടിക്കൊണ്ടിരിക്കുന്നതു .അതിസാഹസികമായ പ്രവര്‍ത്തനമികവിലൂടെ പോലീസ് സേനയുടെ നിതാന്ത പരിശ്രമത്തിനു ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ ജില്ലകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശ്വാസമേകുന്ന വാര്‍ത്തയായി മാറിയിരിക്കുന്നത് .
നിരവധി കൊലപാതകങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ണ് നടത്തി വരുന്ന നിരവധി പേരെയാണ് പോലീസ് വലയില്‍ വീഴ്ത്തിയിരിക്കുന്നത് .സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള മാതൃകാ നടപടികള്‍ സ്വീകരിക്കാന്‍ മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരായിരിക്കുകയാണ് .ഗുണ്ടാവാഴ്ച തടയാന്‍ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങിയപ്പോള്‍ ഒറ്റപ്പകലില്‍ കുടുങ്ങിയത് 119 ഗുണ്ടകളാണ് എന്നത് ഏവരെയും ഞെട്ടിക്കുന്നു .
ഇവരുടെ വീടുകളിലും ഒളിത്താവളങ്ങളിലും നടത്തിയ പരിശോധനയില്‍ 7 കിലോ കഞ്ചാവ്, നാടന്‍ ബോംബുകള്‍, ലൈസന്‍സില്ലാത്ത തോക്ക്, വാളുകള്‍, കത്തികള്‍, മഴു, പന്നിപ്പടക്കം തുടങ്ങിയവ പിടികൂടി. കുന്നംകുളം പോര്‍ക്കുളത്തെ ഒരു ഗുണ്ടയുടെ വീട്ടില്‍ കൂട്ടിലിട്ടു വളര്‍ത്തിയ മരപ്പട്ടിയെ പൊലീസ് കണ്ടെത്തി.നിരവധി പ്രവര്‍ത്തനകേന്ദ്രങ്ങള്‍ ഇവര്‍ക്കുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശാലമായ തിരിച്ചറിയാലാണ് നടത്തിവന്നിരുന്നത് . കൊരട്ടിയിലെ ഗുണ്ടയുടെ വീട്ടില്‍ നിന്ന് 8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും പിടികൂടി. മൂന്നാഴ്ചയ്ക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയില്‍ സൈ്വരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റേഞ്ചര്‍ നടപ്പാക്കിയത്. തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാപക റെയ്ഡ് നടത്തി. 170 പേരടങ്ങുന്ന പൊലീസ് സംഘം ബോംബ് സ്‌ക്വാഡ്, മെറ്റല്‍ ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.
തൃശൂര്‍ ജില്ലയില്‍ 45 പേരും മലപ്പുറം, പാലക്കാട് ജില്ലകളിലായി 74 പേരും പിടിയിലായി. ഒല്ലൂരില്‍ നടത്തിയ റെയ്ഡില്‍ നാടന്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ ഇതിനോടകം തന്നെ പിടിച്ചെടുത്തുകഴിഞ്ഞു . അന്തിക്കാട്, കുന്നംകുളം, കൊരട്ടി, ചാലക്കുടി, ചാവക്കാട് മേഖലകളില്‍ നിന്നു ആയുധങ്ങള്‍ക്കൊപ്പം പന്നിപ്പടക്കവും പാലക്കാട്ടുനിന്നു ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകളും പോലീസ് പിടികൂടിക്കഴിഞ്ഞു . റേഞ്ചില്‍ 78 പേരെ പുതുതായി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും അറിയിപ്പുണ്ടായിരിക്കുകയാണ് . ഓപ്പറേഷന്‍ റേഞ്ചര്‍ പദ്ധതി ഏകോപിപ്പിക്കാന്‍ ഡിഐജി ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ലഹരി മരുന്നു സംഘാംഗമായ ഗുണ്ടയെ പിടികൂടാന്‍ വീട്ടിലെത്തിയ പൊലീസ് കണ്ടെടുത്തത് 8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും ഒന്നരക്കിലോ കഞ്ചാവുമായിരുന്നു .
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുന്നപ്പിള്ളി ചക്കാലക്കല്‍ ഷാജിയെ (ബോംബെ തലയന്‍44) അറസ്റ്റ് ചെയ്തതു വന്‍ തോതില്‍ ക്രമസമാധാനം തിരിച്ചുപിടിക്കുന്നതിനു കാരണമാകുമെന്നാണ് കരുതുന്നത് . വിഗ്രഹം തന്റെ സുഹൃത്ത് സമ്മാനിച്ചതാണെന്ന ഷാജി മൊഴി നല്‍കിയെങ്കിലും മോഷ്ടിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരു മാസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്.കരുവാന്‍പടിയില്‍ ഗുണ്ടയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 750 ഗ്രാം കഞ്ചാവും കൂട്ടിലിട്ട നിലയില്‍ മരപ്പട്ടിയെയും കണ്ടെടുത്തു..
കഞ്ചാവു തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ് ഉള്‍പ്പടെ പോലീസ് കണ്ടെടുത്തുകഴിഞ്ഞു . മരപ്പട്ടിയെ ഇറച്ചി വില്‍പനയ്ക്കായി പിടികൂടിയതാണെന്നു ഇപ്പോള്‍ പോലീസ് കരുതുന്നത് . എസ്എച്ച്ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ മരപ്പട്ടിയെ വനംവകുപ്പിനു കൈമാറിയിരിക്കുകയാണ് . അനധികൃതമായി മരപ്പട്ടിയെ പിടികൂടിയതിനു വനംവകുപ്പും ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്
"
https://www.facebook.com/Malayalivartha


























