Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ജോസ് കെ മാണി എല്‍ഡിഎഫിലേയ്ക്ക് ചെല്ലുമ്പോള്‍... ജാസ്. കെമാണി എന്ന യുഡിഎഫിന്റെ കുരുത്തം കെട്ടവന്‍ ഇനി എകെജി സെന്ററിന്റെ ഐശ്വര്യം

15 OCTOBER 2020 07:20 AM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

സ്കൂളിൽ നിന്നും ഇറക്കിവിട്ട ജോസ് കെ മാണിക്കും കൂട്ടർക്കും മറ്റൊരു സ്കൂളിൽ അഡ്മിഷൻ ഉറപ്പായി. ഇന്ദിരാഭവൻ സ്കൂളിൽ നിന്നും ടിസിയും വാങ്ങി ഏ കെ ജി സ്കൂളിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്.ഈ അദ്ധ്യയന വർഷത്തിൻ്റെ ആരംഭത്തിലാണ് സ്കൂളിൽ നിന്നും ഇറക്കിവിട്ടത്.പിന്നീട് കുറെ നാൾ യു ഡി എഫിൻ്റെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തു നോക്കി എങ്കിലും ഇപ്പോൾ അതും മതിയാക്കി ഏ കെ ജി സ്കൂളിൽ എത്തിയിരിക്കുകയാണ്. ഇറങ്ങിപ്പോകാൻ തുടങ്ങുമ്പോഴും പിണങ്ങി നിൽക്കുമ്പോഴും യു ഡി എഫ് ഘടകകക്ഷിയായ ലീഗും മറ്റും പലവട്ടവും ശ്രമം നടത്തിയിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി അതിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.   ഇപ്പോൾ CPM ഉം സർക്കാരും പ്രതിരോധത്തിൽ നിൽക്കുമ്പോൾ LDF - ന് തുടർ ഭരണം നഷ്ടപ്പെട്ടു എന്ന് തീർച്ചപ്പെടുത്തിയ യു ഡി എഫ് കേന്ദ്രങ്ങളിൽ ഉണർവ്വേകി. ആരെയും കൂടെ നിർത്തിയില്ലെങ്കിൽപ്പോലും അടുത്ത സർക്കാർ യു ഡി എഫ് തന്നെ എന്ന് തീർച്ചപ്പെടുത്തിയ നേതാക്കന്മാർ പിന്നീട് ജോസ് പക്ഷവുമായിട്ടുള്ള ചർച്ചയക്ക് പോയില്ല. സഹികെട്ട ജോസ് കെ മാണി ദാ ഇതാ 38 വർഷത്തെഎല്ലാ ബന്ധവും വലിച്ചെറിഞ്ഞ് കൂടും കുടുക്കയും എടുത്ത് ഏ കെ ജി സെൻ്ററിൽ എത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ് സ്ഥാനം കരാർ ലംഘിച്ചു എന്നുള്ള കാരണം പറഞ്ഞണല്ലോ ബെന്നി ബെഹനാൻ ചെവിയക്ക് പിടിച്ച് പുറത്താക്കിയത്. 38 വർഷം യു ഡി എഫിൻ്റെ ഉയർച്ചയിലും താഴ്ചയിലും നിന്നു എന്നാണ് ജോസ് കെ മാണി പറയുന്നത്.   രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ജോസ് ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ഇതിൽ നിന്നു കോൺഗ്രസ്സ് നേതാക്കൾ പലതും പഠിക്കാനുണ്ടെന്നാണ് കെ പി സി സി നിർവാഹക സമിതി അംഗം മാത്യു കുഴൽ നാടൻ പറയുന്നത്. എങ്കിൽ പിന്നെ ഇങ്ങനെയൊക്കെ പഠിക്കുമായിരുന്നെങ്കിൽ കോൺഗ്രസ്സ് എന്നേ നന്നായി പോയേനെ. രാജ്യസഭാ സീറ്റു കൊടുത്തു വഷളാക്കിച്ചു എന്നാണ് പ്രൊഫ.പി.ജെ കുര്യൻ പറഞ്ഞത്. പോയപ്പോൾ ജോസ് അതൊന്നും കൊണ്ടു പോയില്ലല്ലോ ''നിങ്ങളുടെ സീറ്റ് ആയിരുന്നല്ലോ. ഇനി നിങ്ങൾക്ക് ആർക്കു വേണേലും അതിനു വേണ്ടി അടി കൂടാമല്ലോ.

ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന സംശയം -മുങ്ങിത്താഴാൻ തുടങ്ങുന്ന കപ്പലിലേക്ക് എന്തിനാണ് ചാടിക്കയറുന്നത് എന്നാണ് ?ശരിയാണ്. എൽ ഡി എഫിൻ്റെ കാര്യത്തിൽ എല്ലാം ശരിയായിരിക്കുകയാണല്ലോ? ജോസ് കെ മാണി അഭിമാന പ്രശ്നമാണ് ഇവിടെ വലുത്. പാലായിൽ പരാജയപ്പെടുത്തി മാണി എന്ന വലിയ മനുഷ്യനോട് അനാദരവ് കാണിച്ചു. എന്നിട്ട് ജോസഫിനെ എടുത്ത് തലയിലും വെച്ചിരിക്കുന്നു. cpm-ന് ചില കണക്കുകൂട്ടലും സ്വപ്നവും ഉണ്ട്. സ്വപ്നം കാണുന്നതിന് നികുതി കൊടുക്കണ്ടല്ലോ. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ പിന്തുണ ഉറപ്പിക്കാൻ ജോസിൻ്റെ രംഗപ്രവേശം സഹായിക്കുമെന്ന വിലയിരുത്തലാണ് അവർക്ക് ഉള്ളത്. പ്രിയ സഖാക്കന്മാരെ, മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവരും അരിയാഹാരം കഴിക്കുന്നവരാണ്. അവർ ഇവിടെ നടക്കുന്നതു ട ർ കഥകൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്.   നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റ് നൽകണമെന്നാണ് ജോസ് വിഭാഗം എൽ ഡി എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിൽ കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളുടെ വിഷയത്തിലാണ് തർക്കം നിലനിൽക്കുന്നത്.പാലാ തൻ്റെ ചങ്ക് ആണെന്ന് പറഞ്ഞാണ് മാണി സി കാപ്പൻ എങ്കിൽ പാലാ തൻ്റെ ഹൃദയമാണ് എന്നാണ് ജോസിന് പറയാനുള്ളത്. ഏതായാലും ചങ്കും ഹൃദയവും എല്ലാം ഇനി ഇരട്ട ചങ്കൻ തീർച്ചപ്പെടുത്തി കൊള്ളും.പാലാ സീറ്റിൻ്റെ കാര്യത്തിൽ ഒരു തീർപ്പ് ഇല്ലാതെ ജോസ് LDF ലേക്ക് പോകുമോ?



ജോസ് ഇടതുപക്ഷത്തേക്ക് എത്തുമ്പോൾ നെഞ്ചു പൊട്ടുന്നത് മാണി സി കാപ്പനാണ്. തൻ്റെ പാലാ സീറ്റ് നഷ്ടപ്പെടുമോ എന്നുള്ള മുറവിളിയാണ്. നമ്മൾക്ക് അറിയാം പാലാ യോട് ആത്മബന്ധമുള്ളത് മാണി വിഭാഗത്തിനാണ്. എന്തു പറഞ്ഞാലും പാലായെ പാല ആക്കിയത് മാണിസാർ ആയിരുന്നല്ലോ? യു ഡി എഫിൻ്റെ ബലവും മാണിസാർ ആയിരുന്നല്ലോ? ഇന്ന് ജോസ് വിഭാഗത്തെ LDF ൻ്റെ പാളയത്തിൽ എത്തിച്ചതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും യു ഡി എഫു നും കോൺഗ്രസ്സിനും ഉള്ളതാണ്. അല്ലെങ്കിൽ എന്തുകൊണ്ടും ഒരു അനുകൂല സാഹചര്യം കിട്ടിയിരിക്കുമ്പോൾ ജോസ് പക്ഷത്തെ ഇവിടെ തന്നെ നിർത്താൻ അല്ലേ ശ്രമിക്കേണ്ടത്?   കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ പാർട്ടിയിലെ ഗ്രൂപ്പിനെയും കലഹത്തെയും അടക്കി നിർത്താൻ അവർക്ക് കഴിയുന്നില്ല. ആദ്യം മുന്നണിയിൽ ഒരു കെട്ടുറപ്പ് ഭദ്രത കൈവരുത്തുക. രാഷ്ട്രീയത്തിൽ സമവാക്യങ്ങൾ മാറിമറിയും. കേരള കോൺഗ്രസ്സ് എപ്പോഴും ഇരു മുന്നണികൾക്കും നിർണ്ണായകമാണ്. കാരണം അവരുടെ സ്വാധീനം വലുതാണ്. അതിൻ്റെ ചരിത്രം അത്ര വലുതാണ്. എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം ജോസ് പക്ഷത്തെ അവർക്ക് കിട്ടിയത് ഗുണകരമാണ്. ഊർധ് ശ്വാസം വലിക്കുന്ന പാർട്ടിക്ക് ജീവശ്വാസവുമായിട്ടാണ് ജോസ് പക്ഷം എത്തുന്നത്. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (15 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (22 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (38 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (57 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends