റമീസ് നടത്തിയത് വന്‍ പദ്ധതി തന്നെ... വെടിപൊട്ടിച്ച് എന്‍ ഐ എ റമീസ് നശിപ്പിച്ച തെളിവ് എല്ലാം അതിലുണ്ടായിരുന്നു അന്വേഷണത്തിലെ ചരിത്രനിമിഷം

സ്വപ്ന സുരേഷിന് മേല്‍ കൊഫെപോസ ചുമത്താനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് എന്‍ ഐ എ യുടെ പഴുതടച്ചുള്ള അന്വേഷണമായിരുന്നു .റമീസില്‍ നിന്നും ദുബായിലെ വന്‍ സ്രാവുകളെപ്പറ്റി ലഭിച്ച നിര്‍ണായക വിവരങ്ങളും അന്വേഷണത്തിന് ആക്കം കൂട്ടി .യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ചെയ്താല്‍ ഉണ്ടായേക്കാവുന്ന നയതന്ത്ര ബന്ധത്തിന്റെ ഉലച്ചിലിനെപ്പറ്റിയുള്ള ആശങ്കകളാണ് വിദേശമന്ത്രാലയം അന്വേഷണത്തെ സ്വാഗതം ചെയ്യാന്‍ മടികാട്ടിയതിന്റെ പ്രധാനകാരണം .
എന്നാല്‍ റമീസ് നശിപ്പിച്ച പ്രധാന തെളിവുകള്‍ എന്ന് സംശയിക്കപ്പെടുന്ന പലതും ദുരൂഹത നിറഞ്ഞ വിഷയങ്ങളായി തന്നെ ഘട്ടത്തിലാണ് പുതുതായി ഞെട്ടിക്കുന്ന ആ സത്യം പുറത്തുവന്നിരിക്കുന്നത് .എന്‍ ഐ എ യും കസ്റ്റംസുമെല്ലാം തലപുകഞ്ഞാലോചിച്ചു കണ്ടെത്താന്‍ കഴിയാത്ത പല കാര്യങ്ങളെയും ഇപ്പോള്‍ വെളിച്ചത്തുകൊണ്ടുവരാണ് ശ്രമിക്കുന്നത് .നിലവില്‍ റമീസ് നല്‍കിയിരിക്കുന്ന വിവിധ മൊഴികള്‍ പുനപരിശോധന നടത്തേണ്ട ആവശ്യകതയും അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉളവാക്കിയിട്ടുണ്ട്
.നിലവില്‍ എന്‍ ഐ എ കോടതിയില്‍ കേസിന്റെ പുരോഗതിയെക്കുറിച്ചുള്ള വിവിധ പുരോഗതികള്‍ അറിയിച്ചിരിക്കുകയാല്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായേക്കും എന്നുതന്നെയാണ് ഇപ്പോള്‍ കരുതപ്പെടുന്നത് .കേസന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്ക് നീങ്ങുമോ എന്നതിന്റെകൂടി തീരുമാനമായിരിക്കും എന്‍ ഐ എ കോടതിക്ക് പുറപ്പെടുവിക്കേണ്ടി വരുന്നതെന്നതും ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു .കേസില്‍ റമീസിന് അധോലോകവുമായി ബന്ധമുണ്ട് എന്ന് തെളിയിക്കാന്‍ കഴിയുന്ന നിരവധി സാഹചര്യങ്ങള്‍ ഉടലെടുത്തതിനാല്‍ സ്വപ്നയുമായുള്ള ബന്ധമുള്‍പ്പടെ എന്‍ ഐ എ ഒരിക്കല്‍ക്കൂടി മുടിനാരിഴകീറി പരിശോധിക്കേണ്ട അനിവാര്യത ഉയര്‍ന്നിരിക്കുകയാണ് .
റമീസിനു ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായുള്ള (ഡി കമ്പനി) ബന്ധത്തിനു സൂചന ലഭിച്ചതായാണ് അന്വേഷണ സംഘം എന്‍ഐഎ കോടതിയില്‍ അറിയിച്ചത് . ഡി കമ്പനി ടാന്‍സനിയ കേന്ദ്രീകരിച്ചു സ്വര്‍ണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്തു നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി. ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാന്‍സനിയ യാത്രയുമായി ബന്ധപ്പെട്ട് ഗുരുതര തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ടാന്‍സനിയയിലെ താവളത്തില്‍ തോക്കുമായി നില്‍ക്കുന്ന റമീസിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രത്‌ന വ്യാപാര ഡീലര്‍ഷിപ്പിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന റമീസിന്റെ മൊഴിയും കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണില്‍ വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കല്‍ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. 10 പ്രതികളുടെ ജാമ്യ ഹര്‍ജികളുടെ വാദത്തിലാണ് എന്‍ഐഎ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വാദം ഇന്നും തുടരും. സ്വപ്നയുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.നിലവില്‍ കൊഫെപോസ ചുമത്തിയതിനാല്‍ തന്നെ കിട്ടിയാലും മാറ്റമൊന്നും ഉണ്ടാകില്ല എന്നത് വ്യക്തമായ തന്നെയാണ് .കേരളത്തില്‍ നടക്കുന്ന കള്ളക്കടത്തു സംഭവപരമ്പരകളില്‍ ദുബായി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന് ഒപ്പം തന്നെ ഭീകരസംഘടനകളും ഉണ്ട് എന്നത് വലിയ തരത്തില്‍ കോളിളക്കം സൃഷ്ട്ടിച്ചിരിക്കുകയാണ്
"
https://www.facebook.com/Malayalivartha


























