കൊഫെപോസ ചുമത്തി... സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റി....

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റി. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. ഇരുവര്‍ക്കുമെതിരെ കൊഫെപോസ ചുമത്തിയതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റം.സ്വപ്നയെ കാക്കനാട് ജയിലിലും സന്ദീപിനെ വിയ്യൂര്‍ ജയിലിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്.
രണ്ടുപേര്‍ക്കുമെതിരെ കൊഫെപോസ ചുമത്തി ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കൊഫെപോസ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികള്‍ ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കൊഫെപോസ ചുമത്തിയത്.
"
https://www.facebook.com/Malayalivartha


























