പ്രമുഖ റേഡിയോ പ്രക്ഷേപകനും ഗാനരചയിതാവുമായ രവീന്ദന്‍ ചെന്നിലോട് അന്തരിച്ചു

കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പ്രമുഖ റേഡിയോ പ്രക്ഷേപകനും കവിയും ഗാനരചയിതാവും ഓര്‍ക്കിഡ് വിദഗ്ദ്ധനുമായ രവീന്ദന്‍ ചെന്നിലോട് (68) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌ക്കാരം.
ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ 33 വര്‍ഷം പ്രക്ഷേപകനായിരുന്നു. 2012-ല്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായി വിരമിച്ചു. തിരുവനന്തപുരം ചെന്നിലോട് ചരുവിളവീട്ടില്‍ സ്വാതന്ത്ര്യസമരസേനാനി നാണു ആചാരിയുടെയും തങ്കമ്മയുടെയും മകനാണ്.
പ്രക്ഷേപണ രംഗത്തെ മികവിന് ആറു തവണ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം പരമ്പരയായി പ്രക്ഷേപണം ചെയ്തു. കവിയും ഗാനരചയിതാവുമാണ്. പണ്ടേ തുറന്നിട്ട ജാലകം ആണ് മുഖ്യ കവിതാ സമാഹാരം.
ഓര്‍ക്കിഡ് കര്‍ഷകനും ഗവേഷകനുമാണ്. ചൈനയിലും ജപ്പാനിലും ഓര്‍ക്കിഡ് സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട് തിരുവനന്തപുരത്തെ ആര്‍ഷശ്രീ ഓര്‍ക്കിഡ് ഫാം സ്ഥാപകനായ രവീന്ദന്‍. ഭാര്യ: മംഗള രവീന്ദ്രന്‍, മകള്‍: ആര്‍ഷ, മരുമകന്‍: വൈശാഖ് രാജഗോപാല്‍.
https://www.facebook.com/Malayalivartha


























