പൊളിച്ചടുക്കി ഐബിയും... സിബിഐയെ ഓടിക്കാന്‍ ഇറങ്ങിത്തിരിച്ച സഖാക്കളെ ഞെട്ടിപ്പിച്ച് അന്വേഷണ സംഘം; തലസ്ഥാനം കേന്ദ്രീകരിച്ച് വലിയ അന്വേഷണത്തിനൊരുങ്ങി സിബിഐ; സ്വപ്ന സുരേഷിന്റെ വിപുലമായ ബന്ധങ്ങള്‍ പുറത്തേക്ക്; സി.ബി.ഐ. ജോ.ഡയറക്ടര്‍ തലസ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ മാറി മറിയുന്നു

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയെങ്കിലും മറ്റ് മേഖലകളിലേക്ക് അന്വേഷണം കുടപ്പിച്ച് സിബിഐ. സ്വപ്ന സുരേഷിന്റെ വിവിഐപി ബന്ധങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി എല്ലാവരേയും വെളിച്ചത്ത് കൊണ്ടുവരാനാണ് സിബിഐയുടെ ശ്രമം. സ്വപ്‌ന സുരേഷിന്റെ വിപുലമായ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ വമ്പന്‍മാര്‍ കുടുങ്ങുകയാണ്. മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവ്, ദക്ഷിണേന്ത്യയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍, കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ പട്ടിക നീളുന്നു. ഇവരെയെല്ലാം കേന്ദ്ര രഹസ്യാന്വേഷണവിഭാഗമായ ഐ.ബി ചോദ്യംചെയ്തതായി സൂചനയുണ്ട്. ഐ.ബിക്കു ലഭിച്ച വിവരങ്ങള്‍ സി.ബി.ഐക്കു കൈമാറും. അന്വേഷണം വിലയിരുത്താന്‍ സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ വിപ്ലവ്കുമാര്‍ ചൗധരി കഴിഞ്ഞദിവസം തിരുവനന്തപുരത്തു രഹസ്യ സന്ദര്‍ശനം നടത്തി.
സ്വപ്‌നയുമായി ബന്ധമുള്ള വടക്കന്‍ മലബാറിലെ രാഷ്ട്രീയനേതാവിനു വിദേശത്തു ബിസിനസ് ഉള്ളതായും ഐ.ബിക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ ഈ നേതാവിനെക്കുറിച്ച് എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു സൂചനയുണ്ടായിരുന്നു. ഒരു ഐ.എ.എസ്. ഉന്നതനും നേതാവിന്റെ ബിസിനസില്‍ പങ്കാളിയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെക്കൂടാതെ മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍കൂടി ഇതോടെ അന്വേഷണവലയിലാകും. ശിവശങ്കറാണ് ഈ ഉദ്യോഗസ്ഥനെ സ്വപ്‌നയ്ക്കു പരിചയപ്പെടുത്തിയത്. പ്രമുഖ കമ്പനി മേധാവികളുമായി സ്വപ്‌നയെ ബന്ധപ്പെടുത്തിയത് ഇയാളാണ്.
സ്വപ്‌നയുമായി നേതാവിനും ഉദ്യോഗസ്ഥനും ആറുവര്‍ഷത്തെ അടുപ്പമുണ്ട്. എണ്ണക്കമ്പനിയിലാണ് ഇവര്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണു സൂചന. ദുബായിലെ നക്ഷത്ര ഹോട്ടലില്‍ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. സ്വപ്‌നയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥനേയും എന്‍.ഐ.എ. ചോദ്യംചെയ്യും.
അതേസമയം നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി എന്‍.ഐ.എ വെളിപ്പെടുത്തി. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയാനിരിക്കെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം ബോധിപ്പിച്ചത്.
കേസിലെ പ്രതികളായ കെ.ടി.റമീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ ടാന്‍സാനിയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ ഇരുവരും സന്ദര്‍ശിച്ചിരുന്നു. ടാന്‍സാനിയയില്‍ റമീസ് വജ്രവ്യാപാരത്തിനായി ലൈസന്‍സ് വാങ്ങാന്‍ ശ്രമിക്കുകയും പിന്നീട് യു.എ.ഇയിലേക്ക് സ്വര്‍ണം കടത്തുകയും ചെയ്തു. ഈ സ്വര്‍ണം യു.എ.ഇയില്‍നിന്നു കേരളത്തിലേക്കും കൊണ്ടുവന്നു. ടാന്‍സാനിയയും ദുബായിയും ഡികമ്പനി സജീവമായ സ്ഥലങ്ങളാണ്. ടാന്‍സാനിയയിലെ ഡികമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്.റമീസിന് ഡികമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. ടാന്‍സാനിയയില്‍ ഷറഫുദ്ദീന്‍ റൈഫിള്‍ കൈവശംവെച്ചിരിക്കുന്ന ഫോട്ടോയും എന്‍.ഐ.എ വീണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്ത് നടക്കുമ്പോള്‍ തന്നെയാണ് 2019 നവംബറില്‍ 13 റൈഫിളുകള്‍ കടത്തിയതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി. എന്‍ഐഎയുടെ ഈ വെളിപ്പെടുത്തലോടെ പ്രതികളുടെ ജാമ്യം അസ്ഥാനത്താകുകയാണ്.
https://www.facebook.com/Malayalivartha


























