Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

വഴിയൊരുങ്ങുമ്പോള്‍... നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി പറയുമ്പോള്‍ വഴുതിമാറി സ്വപ്ന; കോഫോപോസ തടവില്‍ മാത്രം സ്വപ്നയാകുമോ

15 OCTOBER 2020 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സ്വപനയെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ വഴിയൊരുക്കി എന്‍ ഐ എ. സ്വര്‍ണ്ണകടത്ത് കേസില്‍ എന്‍ ഐ എ വാദത്തിനിടയിലാണ് സ്വപ്ന ഒഴിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ പറഞ്ഞത്. സ്വപ്നക്ക് ദാവൂദുമായി ബന്ധം ഇല്ലെങ്കില്‍ അവര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. അതേ സമയം കോഫോപോസ തടവ് അനുഭവിക്കേണ്ടി വരും. അതായത് ഒരു കൊല്ലം ജയിലില്‍ കിടക്കണം.

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്. പ്രതി കെ.റ്റി. റമീസിന് ഭാവൂദിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ട്

കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്വപ്‌ന ഒഴിച്ചുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോഴാണ് അന്വേഷണ സംഘം ഇക്കാര്യം പറഞ്ഞത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരിച്ച എന്‍ഐഎ അഭിഭാഷകനോട് യുഎപിഎ ചുമത്തിയത് എന്തിനാണെന്ന ചോദ്യം കോടതി ഉന്നയിച്ചു.

'കള്ളക്കടത്ത് നടത്തി എന്നത് സത്യമാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ വെച്ച് വീണ്ടും വാദിക്കേണ്ട കാര്യമില്ല. യുഎപിഎ ച്ചുമത്തിയത് എന്തിനെന്നാണ് കോടതിക്ക് അറിയേണ്ടത്,' എന്‍ഐഎ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെയാണ് പ്രതികളുടെ ദാവൂദ് ബന്ധത്തെ കുറിച്ച് അഭിഭാഷകന്‍ വ്യക്തമാക്കിയത്. റമീസ്, ഷറഫുദീന്‍ എന്നിവര്‍ താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. പ്രതികളുടെ താന്‍സാനിയന്‍ ബന്ധം അന്വേഷിക്കണം. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണം എന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ ഭാവൂദിന്റെ ബന്ധം എന്‍ ഐ എക്ക് തെളിയിക്കേണ്ടി വരും. വെറും വാദം കൊണ്ട് ആരെയും ജയിലിലടക്കാന്‍ കോടതി സമ്മതിക്കില്ല.

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരന്‍ ഉണ്ട്. ഇയാള്‍ താന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. പ്രതികള്‍ തോക്കുകളേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍ഐഎ കോടതിയോട് പറഞ്ഞു. സ്വര്‍ണ്ണം, ലഹരി, ആയുധം,രത്‌നം തുടങ്ങിയവയാണ് സംഘം കടത്തുന്നത്.

സ്വപ്നയുടെ ഫോണില്‍ വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ചിത്രമുണ്ടെന്നതാണ് എന്‍ ഐ എയുടെ ഏക പിടിവള്ളി.ചില പ്രതികളില്‍ നിന്ന് ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാക്കിര്‍ നായിക്കിന്റെ ചിത്രം ഉണ്ടെന്ന് പറഞ്ഞ് സ്വപ്നയെ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല. അവര്‍ക്ക് രാജ്യവിരുദ്ധ സംഘവുമായി ബന്ധം ഉണ്ടെങ്കില്‍ എന്‍ ഐ എ അക്കാര്യം സംശയാതീതം തെളിയിക്കണം. ഇല്ലെങ്കില്‍ അലന്റെയും താഹയുടെയും കേസുപോലെ ചീറ്റി പോകും. രാജ്യത്ത് എന്‍ . ഐ. എ അന്വേഷണങ്ങളില്‍ ആവേശം കൂടുതലാണെന്ന അഭിപ്രായം എന്‍ ഐ എ കോടതികള്‍ക്കുണ്ട് . വ്യക്തമായ തെളിവില്ലാതെ പ്രതികള്‍ക്ക് യു. എ. പി എ ചുമത്തുന്നുണ്ടെന്ന ആക്ഷേപവും കേടതികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ കോടതികളുടെ തീരുമാനം നിര്‍ണായകമാവും.

കെ.റ്റി. റമീസിലേക്കും മറ്റും അന്വേഷണം ഒരുക്കാന്‍ തന്നെയാണ് എന്‍ ഐ എ ആലോച്ചിക്കുന്നത്. അതാണ് അഭികാമ്യം. സ്വപ്നയോട് എന്‍ ഐ എക്ക് പ്രത്യേക സ്‌നേഹവും ശുതുതയുമില്ല. മലയാളികളാണ് സ്വപ്നയുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്നത്. അത് സ്വപ്ന ഒരു സ്ത്രീയായത് മാത്രമാണ് കാരണം. റമീസിന്റെ ഭാവിയെ കുറിച്ച് മലയാളികള്‍ക്ക് യാതൊരു ആകുലതയുമില്ല. ഇതും എന്‍ ഐ എക്ക് അറിയാം.

എന്‍ ഐ എ പറയുന്നത് ശരിയാണെങ്കില്‍ സ്വപ്ന ഒരു സാമ്പത്തിക കുറ്റവാളി മാത്രമാണ്. പക്ഷേ അത് സമ്മതിക്കാന്‍ ഇക്കാലമത്രയും വൈകി എന്നിടത്ത് മാത്രമാണ് പ്രശ്‌നം. അതിനാലാണ് എന്‍ ഐ എ കോടതി സ്വപ്നക്ക് ജാമ്യം കൊടുക്കാന്‍ എന്താണ് തടസ്സമെന്ന് ചോദിച്ചത്. അപ്പോഴും സ്വപ്നയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് എന്‍ ഐ എ ശ്രമിച്ചത്. കോടതിയുടെ അതി ശക്തമായ ഇടപെടലാണ് ഇതില്‍ നിന്ന് എന്‍ . ഐ. എയെ പിന്തിരിപ്പിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends