ശബരിമല ക്ഷേത്രം തുലാമാസ പൂജകള്‍ക്കായി നാളെ തുറക്കും...ദിവസം 250 പേര്‍ക്കാണ് ദര്‍ശനം.. ശനിയാഴ്ച മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും

ശബരിമല ക്ഷേത്രം തുലാമാസ പൂജകള്‍ക്കായി നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറക്കും. വെള്ളിയാഴ്ച പ്രത്യേക പൂജകളില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്ച മുതല്‍ 21 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും.
ദിവസം 250 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുകയുള്ളൂ. പമ്ബാ സ്‌നാനം അനുവദിക്കില്ല. വിരി വെക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.ശനിയാഴ്ച രാവിലെ 8ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേല്‍ശാന്തിയുടെ അന്തിമ യോഗ്യതാ പട്ടികയിലുള്ളത്.
നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡലമകരവിളക്ക് തീര്‍ഥാടനം മുതല്‍ ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിമാരുടെ കാലാവധി. ഇരുവരും നവംബര്‍ 15ന് ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാകും. തുലാമാസ പൂജ പൂര്‍ത്തിയാക്കി 21 ന് രാത്രി നടയടയ്ക്കും. ഡിസംബര്‍ 26ന് മണ്ഡലപൂജയും ജനുവരി 14ന് മകരവിളക്കും നടക്കും.
"
https://www.facebook.com/Malayalivartha


























