കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ്: ബാലനും മേഴ്‌സിക്കുട്ടി യമ്മയും തമ്മില്‍ വാഗ്വാദം

പൂന്തുറ തീരത്ത് കടലാക്രമണം തടയാന്‍ കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയും എ.കെ.ബാലനും തമ്മില്‍ വാഗ്വാദം ഉണ്ടായി.
പരീക്ഷണാടിസ്ഥാനത്തില്‍ വേഗത്തില്‍ ജിയോട്യൂബ് പൂന്തുറ മേഖലയില്‍ സ്ഥാപിക്കണമെന്നും ഫയല്‍ ഇപ്പോള്‍ നിയമ വകുപ്പിന്റെ കയ്യിലാണെന്നും മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി. എന്നാല്‍, ചട്ടങ്ങളും നിയമങ്ങളും ചൂണ്ടിക്കാട്ടി ബാലന്‍ എതിര്‍ത്തു. കരാറില്‍ പുനഃപരിശോധന വേണ്ടി വരുമെന്നും ചില ചട്ടങ്ങള്‍ തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
കടലില്‍ കല്ലിടുന്നതിനെക്കാള്‍ പ്രയോജനകരമായ പദ്ധതിയാണിതെന്നും ചട്ടവും നിയമവും പറഞ്ഞു തടഞ്ഞാല്‍ ഈ സര്‍ക്കാരിന്റെ കാലത്തു നടപ്പാകില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൂന്തുറയില്‍ പരീക്ഷണാര്‍ഥം നടപ്പാക്കി സംസ്ഥാന വ്യാപകമാക്കേണ്ട പദ്ധതിയാണു വൈകുന്നതെന്നു മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























