കട്ടിളയും വാതിലും എടുത്തുമാറ്റി വീട് കൊള്ളയടിച്ച കള്ളന്മാരെ നാട്ടുകാര്‍ പിടികൂടി!

ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് കട്ടിളയും വാതിലും പിഴുതെടുത്ത് വീടുമുഴുവന്‍ കൊള്ളയടിച്ച കള്ളന്മാരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി.
തിരൂര്‍ പൂക്കയില്‍-മങ്ങാട് റോഡില്‍ പരേതനായ ഒരിക്കല്‍ മുഹമ്മദിന്റെ വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ചനടന്നത്. 22 ദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മുഹമ്മദിന്റെ ഭാര്യ സൈനബ, മകന്‍ മുബാറക്കിന്റെ ഭാര്യ നസ്‌റീന്‍ എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ അവരുടെ വീട്ടിലായിരുന്നു.
വീട്ടില്‍നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സാധനങ്ങള്‍ കയറ്റിപ്പോകുന്നതുകണ്ട അയല്‍വാസികള്‍ വീട്ടുകാരെ ഫോണില്‍വിളിച്ച് വീടൊഴിഞ്ഞോയെന്ന് ചോദിച്ചപ്പോഴാണ് സംശയം തോന്നിയത്. ഇല്ലെന്നുപറഞ്ഞ് വീട്ടുകാരുടെ ബന്ധുക്കള്‍ ഓടിയെത്തി. കളവുമുതലുകള്‍ കയറ്റിപ്പോയ ഗുഡ്‌സ് ഓട്ടോറിക്ഷയും പ്രതികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
തിരൂര്‍ പൂക്കയില്‍ സ്വദേശി കണ്ണച്ചംപാട്ട് സുരേന്ദ്രന്‍ (36), പൂക്കയില്‍ പാറപ്പറമ്പില്‍ ബിബീഷ് (34), പൂക്കയില്‍ ചാണക്കല്‍പറമ്പില്‍ അബ്ദുള്‍കരീം (31) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ തിരൂര്‍ പോലീസ് അറസ്റ്റ്ചെയ്തത്. പലതവണയായി വീടു മുഴുവനായി കൊള്ളയടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അവസാനതവണ മോഷണമുതലുമായി പോകുമ്പോളാണ് നാട്ടുകാരുടെ പിടിയിലാകുന്നത്.
ഗ്യാസ് സിലിന്‍ഡറും വീടിന്റെ ആധാരവും ഉള്‍പ്പെടെ മോഷ്ടിച്ചു. തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.
https://www.facebook.com/Malayalivartha


























