സ്വര്‍ണക്കള്ളകടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി... എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്

സ്വര്‍ണക്കള്ളകടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് കോടതി ജാമ്യം നല്‍കിയിരുന്നു.
60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നല്‍കണമെന്നാണ് സന്ദീപിന്റെ അഭിഭാഷക വിജയം കോടതിയെ അറിയിച്ചത്. അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍
എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























