നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 28 ലേക്ക് മാറ്റി... മന്ത്രിമാരടക്കം ആറ് പ്രതികള്‍ ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി

നിയമസഭാ കയ്യാങ്കളി കേസ് ഈ മാസം 28 ലേക്ക് മാറ്റി. മന്ത്രിമാരടക്കം ആറ് പ്രതികള്‍ ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.
ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രതികളായ വി.ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























