യാത്രയ്ക്കിടെ ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പെട്ടു, നാലു ബോഗികളുമായി ട്രെയിന്‍ ഓടി...!

ചെന്നൈ മെയിലിന്റെ ബോഗികള്‍ തമ്മിലുള്ള ബന്ധം തിരുവനന്തപുരത്തു നിന്നുള്ള യാത്രയ്ക്കിടെ വേര്‍പെട്ടു. ഈ സമയം ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ അപകടമൊഴിവായി. കല്ലേലിഭാഗം മാരാരിത്തോട്ടം ക്ഷേത്രത്തിനു സമീപം വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
പള്ളിക്കലാര്‍ പാലം കടന്ന ശേഷം വളവായതിനാല്‍ ട്രെയിന്‍ സാവധാനമാണ് സഞ്ചരിച്ചിരുന്നത്. ഇതിനിടെ എന്‍ജിന്റെ ഭാഗത്തു നിന്നുള്ള 4, 5 ബോഗികള്‍ തമ്മില്‍ വേര്‍പെടുകയായിരുന്നു. എന്‍ജിനും നാലു ബോഗികളും മാത്രമായി ട്രെയിന്‍ 300 മീറ്ററോളം ഓടിയ ശേഷമാണു നിര്‍ത്തിയത്.
പിന്നീട് എന്‍ജിന്‍ ഭാഗം തിരിച്ചെത്തിച്ചു ബോഗികള്‍ യോജിപ്പിച്ചു. ഒരു മണിക്കൂറോളം വൈകിയാണു ട്രെയിന്‍ യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha


























