20മണിക്കൂറുകളോളം ഫ്രീസറിൽ; ബന്ധുക്കളെ ഞെട്ടിച്ച് 74-കാരൻ ജീവിതത്തിലേക്ക്.

20മണിക്കൂറുകളോളം ഫ്രീസറിൽ; ബന്ധുക്കളെ ഞെട്ടിച്ച് 74-കാരൻ ജീവിതത്തിലേക്ക്......മരിച്ചെന്നുകരുതി ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ച 74-കാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് . സേലം ജില്ലയിലെ കണ്ടംപട്ടിയിലെ ബാലസുബ്രഹ്മണ്യകുമാറാണ് 20 മണിക്കൂർ ഫ്രീസറിൽക്കിടന്ന് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇളയസഹോദരൻ ശരവണനൊപ്പം താമസിക്കുന്ന ബാലസുബ്രഹ്മണ്യം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. ഏതാനും ദിവസംമുമ്പാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിങ്കളാഴ്ച ബാലസുബ്രഹ്മണ്യം മരിച്ചെന്നുപറഞ്ഞ് ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിക്കുകയായിരുന്നു. വൈകീട്ട് നാലോടെ ഫ്രീസർ എത്തിച്ചു. ചൊവ്വാഴ്ച ഫ്രീസർ തിരിച്ചുനൽകാൻ കന്പനി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെവാങ്ങാനെത്തിയ ജീവനക്കാർ ബാലസുബ്രഹ്മണ്യത്തിന് ജിവനുണ്ടെന്നുമനസ്സിലാക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി അദ്ദേഹത്തെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസുഖബാധിതനായി കിടപ്പിലായ ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽനിന്ന് മടക്കിയതോടെ പെെട്ടന്ന് മരിക്കാൻവേണ്ടി സഹോദരനും കുടുംബവും ഫ്രീസറിൽ കിടത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മരിച്ചു എന്നുകരുതിയാണ് സഹോദരനെ ഫ്രീസറിലാക്കിയതെന്ന് ശരവണൻ പറയുന്നു. ശരവണനും ബന്ധുക്കളും ബാലസുബ്രഹ്മണ്യം മരിച്ചോ എന്നറിയാൻ ആശുപത്രിയിൽ കൊണ്ടുപോവുകയോ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയോ ചെയ്യാഞ്ഞത് സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. ബാലസുബ്രഹ്മണ്യന്റെ ബന്ധുക്കൾക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അത്യന്തം ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്... ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിക്കുന്നത് നേരത്തെയും സംഭവിച്ചിട്ടുണ്ട്.
എന്നാൽ പോലീസിന്റെ സംശയം ബന്ധുക്കളെ ആണ് എന്ന കാര്യവും പ്രധാനമാണ്.. 24 ഗാനം മലപ്പുറം കൊല്ലാൻ വേണ്ടി ഫ്രീസറിൽ കയറിയതാണോ എന്ന സംശയം പോലീസ് ഉന്നയിക്കുന്ന സാഹചര്യത്തിൽ ആ സംശയത്തെ തള്ളിക്കളയാനാകില്ല... വയോജനങ്ങളെ അവഗണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്... അതുകൊണ്ടുതന്നെ പോലീസിന്റെ സംശയത്തെ തള്ളിക്കളയാനുമാവില്ല എന്ന സ്ഥിതിയാണ്... ഏതായാലും വൃദ്ധനെ സംബന്ധിച്ച് ഇത് പുനർജന്മമാണ്...
"
https://www.facebook.com/Malayalivartha


























