ലൈഫ് മിഷനിൽ അന്വേഷണം തുടരും.. വിദേശസഹായനിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഇനിയും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ

ലൈഫ് മിഷനിൽ ഇനിയും അന്വേഷണം തുടരും.. വിദേശസഹായനിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഇനിയും സാധ്യതയുണ്ടെന്ന വിവരം പുറത്തു വരികയാണ്.. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ ഇടപാടിൽ വിദേശസഹായനിയന്ത്രണ നിയമപ്രകാരം അന്വേഷണം തുടരാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് നിയമവൃത്തങ്ങൾ അറിയിക്കുകയും ചെയ്തു... റെഡ്ക്രസന്റിൽനിന്ന് ലഭിച്ച ഫണ്ടിൽനിന്ന് നാലരക്കോടിയോളം രൂപ കമ്മിഷനായി നൽകിയെന്ന് കരാർ കമ്പനിയായ യൂണിടാക്ക് വ്യക്തമാക്കിയിരുന്നു.. ഈ പണം വടക്കാഞ്ചേരിയിലെ കെട്ടിടനിർമാണത്തിന് അനുമതി ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർക്കോ പൊതുസേവകർക്കോ കൈമാറിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ വിദേശസഹായനിയന്ത്രണ നിയമപ്രകാരമുള്ള നടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് ഉത്തരവിൽ എടുത്തുപറഞ്ഞിരിക്കുന്നതാണ് നിയമവൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്.
ഇക്കാര്യത്തിൽ സി.ബി.ഐ.യുടെ നീക്കം അതിനിർണായകമാവുകയാണ്.. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്ന് സി.ബി.ഐ. കോടതിയിൽ വ്യക്തമാക്കിയിരുന്നു.. ലൈഫ് മിഷനിൽ സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്ത ഉത്തരവിന്റെ 16-ാം ഖണ്ഡികയിലാണ് യൂണിടാക് കമ്മിഷൻ കൊടുത്തതിനെ സംബന്ധിച്ച് കോടതി പ്രത്യേകം പരാമർശം നടത്തിയിരിക്കുന്നത്... യു.എ.ഇ. കോൺസുലേറ്റിനും മറ്റുള്ളവർക്കും യൂണിടാക് നൽകിയത് കൈക്കൂലിയാണെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ നൽകിയ ഹർജിയിലാണ് കമ്മിഷനായി നാലരക്കോടിയോളം രൂപ നൽകിയെന്ന് സമ്മതിച്ചത്. ഇത് കുറ്റമാകുമോ എന്ന ചോദ്യം ഉന്നയിച്ച കോടതി, എഫ്.സി.ആർ. നിയമത്തിലെ സെക്‌ഷൻ 3(2)(ബി) യെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു. വിദേശത്തുനിന്ന് ലഭിക്കുന്ന സഹായം സ്വീകരിക്കുന്നതിൽ വിലക്കുള്ളവരെക്കുറിച്ച് പരാമർശിക്കുന്ന സെക്‌ഷനാണിത്. കോടതിയുടെ ഈ പരാമർശം വളരെ പ്രസക്തമാണെന്ന നിലപാടാണ് സുപ്രീംകോടതി അഭിഭാഷകർക്കടക്കമുള്ളത്.
അതേ സമയം ലൈഫ്മിഷൻ കേസിൽ സി.ബി.ഐ.ക്ക് തിരിച്ചടി കിട്ടി്യിരുന്നു . മുന്നോട്ടുള്ള അന്വേഷണത്തിന് 'യൂണിടാക്' എന്നത് മാത്രമാണ് സി.ബി.ഐ. സംഘത്തിന് മുന്നിലുള്ളത്. ആ കച്ചിത്തുരുമ്പിൽ നിന്ന് ലൈഫ് മിഷനിലേക്കോ സർക്കാരിലേക്കോ കടക്കാനായില്ലെങ്കിൽ അന്വേഷണം തന്നെ വഴിമുട്ടും എന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് . അല്ലെങ്കിൽ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കണം. വിദേശസഹായനിയന്ത്രണ ചട്ടത്തിന്റെ (എഫ്.സി.ആർ.എ.) സാധ്യതകൾ എത്രത്തോളം പ്രയോജനപ്പെടുത്തും എന്നതിനനുസരിച്ചിരിക്കും അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്ക്.
ലൈഫ് മിഷനിലേക്കും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിലേക്കും അന്വേഷണസംഘത്തിന് എത്താനുള്ള ഏക വഴിയായി യൂണിടാക് ബിൽഡേഴ്സും അതിന്റെ എം.ഡി. സന്തോഷ് ഈപ്പനും മാറിക്കഴിഞ്ഞു. സന്തോഷ് ഈപ്പനെതിരേയുള്ള അന്വേഷണം നിലനിൽക്കും എന്ന് കോടതി നിരീക്ഷിച്ചത് മാത്രമാണ് സി.ബി.ഐ.ക്ക് ആശ്വാസം. എഫ്.സി.ആർ.എ. നിയമത്തിന്റെ പരിധിയിൽ വരുന്ന ആർക്കെങ്കിലും വിദേശത്തുനിന്നുള്ള പണം ലഭിച്ചിട്ടുണ്ട് എന്ന് യൂണിടാക് എം.ഡിയിലൂടെ തെളിയേണ്ടിയിരിക്കുന്നു.
എഫ്.സി.ആർ.എ. ചട്ടങ്ങളിലൂടെ അന്വേഷണം നിലനിൽക്കില്ലെങ്കിൽ ഇനി തെളിയേണ്ടത് അഴിമതിയും ഗൂഢാലോചനയുമാണ്. അതിന് ലൈഫ് മിഷനിൽനിന്നും ഒട്ടേറെ രേഖകൾ അടക്കം സി.ബി.ഐ.ക്ക് ഇനിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന വിജിലൻസ് കേസെടുത്ത് രേഖകൾ കൈവശപ്പെടുത്തിയതിനാൽ ഈ രേഖകൾക്ക് കോടതിയെ സമീപിക്കേണ്ടിവരും.
"
https://www.facebook.com/Malayalivartha


























