കലത്തിനുള്ളില്‍ തല കുരുങ്ങിയ രണ്ടു വയസ്സുകാരിയെ രക്ഷിച്ചത് ഫയര്‍ യൂണിറ്റും പൊലീസും!

ഒതായി ചാത്തല്ലൂരിലെ മണ്ടത്തൊടിക സാഹിര്‍ ബാബുവിന്റെ രണ്ടു വയസുകാരിയായ മകള്‍ അസ്‌ലിഫയെ കുളിപ്പിക്കുന്നതിനിടെ കലത്തിനുള്ളില്‍ തല കുരുങ്ങി.
മാതാവ് വീട്ടിനകത്ത് കയറിയ സമയത്ത് കുഞ്ഞ് സ്വയം വെള്ളം കോരി ഒഴിക്കുന്നതിനിടെയാണ് സംഭവം.
തുടര്‍ന്ന് വീട്ടുകാര്‍ എടവണ്ണ പൊലിസില്‍ അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കുഞ്ഞിനെ തിരുവാലി ഫയര്‍സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
കലം മുറിച്ചാണ് അസിസ്റ്റന്റ് ഫയര്‍ ഓഫിസര്‍ അബ്ദുസലാമിന്റെ നേതൃത്വത്തിലുള്ള ഫയര്‍ റസ്‌ക്യൂ സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ഫയര്‍ ഓഫിസര്‍മാരായ രാമചന്ദ്രന്‍ ചോലയില്‍, എ.വി.വിജേഷ് ഉണ്ണി, എം.ഫസലുല്ല, പ്രജീഷ് കുമാര്‍,ഹോം ഗാര്‍ഡുമാരായ ഉണ്ണിക്കൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, വിനയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha


























