രാത്രികാലങ്ങളിൽ പതുങ്ങി നടക്കും; തൊഴുത്തിലെത്തുമ്പോൾ പശുക്കളോട് ചെയ്യുന്നത് കണ്ണില്ലാ ക്രൂരത, പശുക്കളെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഞെട്ടി, വിരുതനെ കയ്യോടെ തൂക്കി
രാത്രികാലങ്ങളിൽ പശുവിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്താതായി റിപ്പോർട്ട്. എന്‍ഐടിക്ക് സമീപം വലിയവയല്‍ മുല്ലേരിക്കുന്നുമ്മല്‍ താമസിക്കുന്ന എറണാംകുളം സ്വദേശി മുരളീധരനെയാണ് കുന്നമംഗലം പൊലീസ് കയ്യോടെ തന്നെ പിടികൂടിയത്. ചാത്തമംഗലം പന്ത്രണ്ടാം മൈല്‍ സ്വദേശിയുടെ പശുവിനെയാണ് ഇയാള്‍ പല രാത്രികളിലായി പീഡനത്തിന് ഇരയാക്കിയിരുന്നത്. രാത്രിയില്‍ ആളുകള്‍ ഉറങ്ങിയ ശേഷം തൊഴുത്തിലെത്തി പശുവിനെ അഴിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവ് രീതി.
ഇതേതുടർന്ന് പലപ്പോഴായി പശുവിനെ കാണാതായതിന് പിന്നാലെ ഉടമ ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയും തൊഴുത്തിന് സമീപം സി സിടിവി ക്യാമറാ സ്ഥാപിക്കുകയും ചെയ്തു. പശുവിനെ അഴിച്ചുകൊണ്ടുപോകുന്നത് ക്യാമറയില്‍ പതിഞ്ഞതോടെ വീണ്ടും പൊലീസിനെ സമീപിക്കുകയാണ് ചെയ്തത്.
എന്നാൽ വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പശു പീഡനത്തിനിരയായതായി കണ്ടെത്തുകയുനടയി. തുടർന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതേതുടർന്ന് കുന്ദമംഗലം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























