Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വർണ്ണക്കടത്ത് കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം

15 OCTOBER 2020 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

സ്വർണ്ണ ക്കടത്ത് എൻ ഐ എ കേസിൽ പത്ത്പേർക്ക് ജാമ്യം എന്ന വാർത്ത പുറത്തു വരുന്നു .മൂന്ന് പ്രതികൾക്ക് ജാമ്യം നിഷേധിച്ചു  എന്ന വാർത്തയാണ് പുറത്ത് വരുന്നത് .മുഹമ്മദ് ഷാഫി മുഹമ്മ്ദ് അലി ഷറഫുദ്ധീൻ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത് .അതെ സമയം ഇന്ന്
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ജാമ്യ ഹർജി പിൻവലിച്ചു എന്ന വാർത്ത  പുറത്തുവന്നിരുന്നു  .ജാമ്യം ലഭിക്കില്ല നിഗമനത്തിന്റെ അടിസ്ഥാനത്തിലാവാം ഈ ജാമ്യ ഹർജി പിൻവലിച്ചത് .എന്നാൽ  തിരുവനന്തപുരം സ്വര്‍ണക്കള്ളകടത്ത് കേസില്‍ പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു  .

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് കോടതി ജാമ്യം നല്‍കിയിരുന്നു. 60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നല്‍കണമെന്നാണ് സന്ദീപിന്റെ അഭിഭാഷക വിജയം കോടതിയെ അറിയിച്ചത്.അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍എം.

ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. എം. ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്. വീണ്ടും ചോദ്യം ചെയ്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞദിവസം ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചു.താനും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇ.ഡി. റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ യു.എ.ഇ. കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്.ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പല ചടങ്ങുകളിലും പങ്കെടുത്തു. പരസ്പരം സമ്മാനങ്ങൾ നൽകി. യു.എ.ഇ. ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നൽകിയ പണം ലോക്കറിൽവെയ്ക്കാൻ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്.

ഇക്കാര്യമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാൽ ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്താണെന്ന് സ്ഥാപിക്കാൻ കോടതി പലവട്ടം എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. റമീസ് അടക്കമുളള ചില പ്രതികൾക്ക് ദാവൂദ് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു അന്വേഷണസംഘം ഇന്നലെ കോടതിയെ അറിയിച്ചത്. എൻഫോഴ്സ്മെന്‍റ് കേസിൽ നാലാം പ്രതിയായ സന്ദീപ് നായർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.അതേസമയം  സ്വർണക്കടത്തു സംഘത്തിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. സൂചനകൾ ഉയർത്തിയതോടെ കേസന്വേഷണം നിർണായക ഘട്ടത്തിലേക്കാണ്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് നടത്തിയ വാദത്തിലാണ് കോടതിയിൽ എൻ.ഐ.എ. ഇക്കാര്യങ്ങൾ നിരത്തിയത്.

അഞ്ചാംപ്രതി കെ.ടി. റമീസും പതിമ്മൂന്നാം പ്രതി ഷറഫുദീനും ഒരുമിച്ചുനടത്തിയ ടാൻസാനിയ യാത്രയിൽനിന്നാണ് എൻ.ഐ.എ. പ്രതികൾക്കെതിരേ ഗുരുതര സ്വഭാവമുള്ള തെളിവുകൾ ശേഖരിച്ചത്. ടാൻസാനിയയിൽനിന്ന് യു.എ.ഇ.യിലേക്കു കടത്തുന്ന സ്വർണമാണു പ്രതികൾ നയതന്ത്ര ബാഗേജിന്റെ മറവിൽ ഇന്ത്യയിലേക്കു കടത്തിയത്. ടാൻസാനിയയിലെ താവളത്തിൽ തോക്കുമായി നിൽക്കുന്ന റമീസിന്റെ ദൃശ്യങ്ങൾ എൻ.ഐ.എ.യ്ക്കു ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്ത് നടത്തുന്നതിനിടയിലാണ് 2019 നവംബറിൽ റമീസ് 13 തോക്കുകൾ കേരളത്തിലേക്കു കടത്തിയത്. ദാവൂദ് കമ്പനിയിലെ പ്രമുഖനായ ഫിറോസ് ഒയാസിസ് എന്നയാളുമായാണ് റമീസ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് എൻ.ഐ.എ.യ്ക്കു ലഭിച്ച വിവരം.

ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണെന്നാണു കരുതുന്നത്. യഥാർഥ പേര് ഇതായിരിക്കണമെന്നില്ലെന്നും എൻ.ഐ.എ. കോടതിയിൽ പറഞ്ഞു. സ്വപ്നാ സുരേഷിന്റെ ഫോണിൽ പ്രഭാഷകൻ സക്കീർ നായിക്കിന്റെ ചിത്രം സൂക്ഷിക്കാനിടയായ സാഹചര്യവും എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. മറ്റുചില പ്രതികളുടെ പക്കൽ കണ്ടെത്തിയ ദേശവിരുദ്ധ സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണെന്ന് എൻ.ഐ.എ. പറഞ്ഞു. രത്നവ്യാപാരത്തിനുള്ള ഡീലർഷിപ്പിനു ശ്രമിച്ചെങ്കിലും അതു ലഭിച്ചില്ലെന്ന റമീസിന്റെ മൊഴികളും എൻ.ഐ.എ. കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends