ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഈ വര്‍ഷത്തെ വിജയദശമി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡാര്‍ജലിങിലേയും സിക്കിമിലേയും സൈനികരോടൊപ്പമാണ് ആഘോഷിക്കുന്നത്. സൈനികരുമായി സംവദിക്കാനും ആഘോഷപരിപാടികള്‍ക്കുമായി ഇന്നും നാളെയുമായിട്ടായിരിക്കും മന്ത്രി ഡാര്‍ജലിങും സിക്കിമും സന്ദര്‍ശിക്കുക.
വിജയദശമി ദിനത്തില്‍ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ആയുധപൂജ നടത്തുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ദ്വിദിന സന്ദര്‍ശനത്തിനിടെ അദ്ദേഹം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്യും. ഉച്ചയോടു കൂടി അദ്ദേഹം സിക്കിമിലേക്ക് യാത്ര തിരിക്കുമെന്നും യാത്രക്കിടെ ചില സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നാളെയായിരിക്കും മന്ത്രി 'ആയുധ പൂജ' നടത്തുക.
ഇതിനു മുമ്പ്, ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം ആയുധ പൂജ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ തുറമുഖ നഗരമായ ബോര്‍ഡ്യൂക്‌സില്‍ വെച്ചാണ് അദ്ദേഹം ആയുധ പൂജ ചെയ്തത്.
https://www.facebook.com/Malayalivartha