Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇത് വേറെ ലെവല്‍... സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ ശിവശങ്കറിനെതിരെ എന്‍ഐഎ സ്വീകരിച്ചത് തന്ത്രപരമായ നീക്കം; കസ്റ്റംസ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചാല്‍ പ്രത്യേക അധികാരമുപയോഗിച്ച് ആഞ്ഞടിക്കാന്‍ നീക്കം; കൊച്ചിയില്‍ പുലികളെയിറക്കി വിജയം ഉറപ്പിക്കുന്നു

25 OCTOBER 2020 08:49 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്തിലെ എന്‍ഐഎ കേസില്‍ എന്‍ഐഎ കോടതിയില്‍ സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഎ തന്ത്രപരമായ നീക്കമാണ് നടത്തിയത്. കസ്റ്റംസില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ ഇനി ശരിക്കും റോളുള്ളത് എന്‍ഐഎക്കാണ്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് എന്‍ഐഎ പറഞ്ഞത്. അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യം ഉദിക്കുന്നില്ല. തത്ക്കാലം എന്നാണ് എന്‍ഐഎ പറഞ്ഞത്. അതായത് ഭാവിയില്‍ അറസ്റ്റ് ചെയ്‌തേക്കാമെന്ന് സൂചന. എന്നാല്‍ അക്കാര്യം കോടതിയെ അറിയിക്കണമെന്ന് മാത്രം. ധാരാളം സാവകാശം ലഭിക്കുന്നതിനാല്‍ കസ്റ്റംസ് കേസും ഇഡി കേസും വിലയിരുത്തി അതിന്റെ പാളീച്ചകള്‍ നോക്കി ശിവശങ്കറെ പൊക്കാന്‍ സാധിക്കും. ഇതിനായി കൊച്ചിയിലേക്ക് ഡല്‍ഹിയില്‍ നിന്നും നിയമ സഹായമുള്‍പ്പെടെയുള്ളവ എത്തിക്കുന്നതാണ്.

അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഐ കോടതിയില്‍ എന്‍ഐഎ വാദിച്ചത്. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. നിലവില്‍ പ്രതിയല്ലെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തീര്‍പ്പാക്കിയത്.

ശിവശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അതിനാല്‍ അറസ്‌റ്റോ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമൊ ഇല്ലെന്നുമാണ് എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചത്. ഇതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ശിവശങ്കറിനെ എന്‍ ഐ എ ഇതുവരെ മൂന്ന് തവണ ചോദ്യം ചെയ്തു കഴിഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ഒടുവിലത്തെ ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും, സന്ദീപിന്റെയും മൊഴികളിലെ പല കാര്യങ്ങളും ശിവശങ്കറിനെതിരാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റംസും ശിവശങ്കറിനെതിരെ നിരവധി തെളിവുകള്‍ ശേഖരിച്ച് കഴിഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷകളിലെ അന്തിമ വിധിയും എം ശിവശങ്കറിനും, അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ണായകമാണ്.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ബുധനാഴ്ചയാണ് വിധി. ശക്തമായ വാദമാണ് കസ്റ്റംസും ഇഡിയും നടത്തിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതി ചേര്‍ത്തിട്ടില്ലാത്ത സ്ഥിതിക്ക് ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. അറസ്റ്റിനുള്ള ആശങ്കയില്ലാത്ത സ്ഥിതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം ചോദ്യം ചെയ്യല്‍ ആരോഗ്യത്തെ ബാധിച്ചുവെന്നും അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ചോദ്യം ചെയ്യല്‍ കാരണം സമൂഹത്തില്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ വൈകാരികമായ വാദങ്ങളാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്.

സ്വപ്നയ്ക്ക് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിനെ പരിചയപ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തത്. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിട്ടില്ലെന്നും ശിവശങ്കര്‍ വാദിച്ചു. ചാര്‍ട്ടേഡ് അക്കൌണ്ടിന്റെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ള തെളിവുകളായി അന്വേഷണസംഘം ഹാജരാക്കുന്നത്. തന്റെ പങ്കാളിത്തം സംബന്ധിച്ച് മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ വാദിക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാമെന്ന സുപ്രിംകോടതി വിധിയും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാന്‍ താന്‍ സഹായിച്ചിട്ടില്ലെന്നും കോടതിയില്‍ ശിവശങ്കര്‍ വാദം ഉന്നയിച്ചു.

എന്നാല്‍ ജാമ്യ ഹര്‍ജിയെ ശക്തമായ ഭാഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റും കോടതിയില്‍ എതിര്‍ത്തത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് വാദിച്ച ഇഡി സീല്‍ഡ് കവറില്‍ ഇതു സംബന്ധിച്ച തെളിവുകളും കോടതിയില്‍ ഹാജരാക്കി. കോടതി തെളിവുകള്‍ പരിശോധിക്കണമെന്നും ഹര്‍ജി തള്ളണമെന്നും അന്വേഷണ സംഘം കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതാണ് ശിവശങ്കറെ വെട്ടിലാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends