ചാലക്കുടി വി.ആര്‍ പുരത്ത് വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി...

ചാലക്കുടി വി.ആര്‍ പുരത്ത് വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പിച്ച് മാല കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. അയല്‍വാസിയായ വി.ആര്‍ പുരം മാളിയേക്കല്‍ ബിനോയിയാണ് (38) പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓമങ്കലത്ത് സുനിലിന്റെ ഭാര്യയായ സിനി (36) വീട്ടില്‍ വസ്ത്രം അലക്കുമ്പോള്‍ തലയ്ക്ക് കല്ലുകൊണ്ടിടിച്ച് മൂന്നര പവന്റെ മാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
വെറ്റിലപ്പാറയില്‍ ഇയാള്‍ ജോലിചെയ്യുന്ന സ്ഥലത്ത് പറമ്പില്‍ കുഴിച്ചിട്ട സ്വര്‍ണമാല പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.
"
https://www.facebook.com/Malayalivartha





















