ഐ.പി.എസ്. അസോസിയേഷന് ആദ്യമായി വനിതാസെക്രട്ടറി; ഹര്‍ഷിതാ അട്ടല്ലൂരി

രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഷ്ടക്കാരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്നവര്‍ ആയിരുന്നു ഇതുവരെ ഐ.പി.എസ് അസോസിയേഷന്റെ (കേരളാ ഘടകം)-ത്തിന്റെ തലപ്പത്ത് എത്തിയിരുന്നത്. ചരിത്രത്തിലാദ്യമായി അസോസിയേഷന് വനിത സെക്രട്ടറി. തിരുവനന്തപുരം ഐ.ജി: ഹര്‍ഷിതാ അട്ടല്ലൂരിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ അസോസിയേഷന്‍ മാന്വല്‍ പരിഷ്‌കരിഷണത്തിനു നേതൃത്വം നല്‍കിയ യുവ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഹര്‍ഷിതയ്ക്ക് പിന്തുണ നല്‍കിയതോടെ ചരിത്രം വഴിമാറുകയായിരുന്നു. ഒരു അഡി. ഡി.ജി.പിയും മറ്റൊരു ഐ.ജിയും മല്‍സരിക്കാന്‍ രംഗത്തിറങ്ങുന്നതിന് മുന്‍പ് തന്നെ രണ്ടു യുവ എസ്.പിമാര്‍ ഐ.പി.എസ് അസോസിയേഷന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഐ.ജി: ഹര്‍ഷിതയുടെ പേര് നിര്‍ദ്ദേശിച്ച് പിന്തുണ തേടുകയായിരുന്നു.
ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാര്‍ അടക്കമുള്ള എസ്.പിമാര്‍ ഒന്നടങ്കം ഹര്‍ഷിതയ്ക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തി. ഇതോടെ മല്‍സരിക്കാനുറച്ചിരുന്നവര്‍ ഉള്‍പ്പെടെ ഡി.ഐ.ജിമാരും ഐ.ജിമാരും എ.ഡി.ജി.പിമാരും വാട്സാപ്പില്‍ പിന്തുണ അറിയിച്ചു. ഏകകണ്ഠമായി ഹര്‍ഷിതയെ തെരത്തെടുത്ത വിവരം തുടര്‍ന്ന് ഡി.ജി.പി : ടോമിന്‍ തച്ചങ്കരിയും എ.ഡി.ജി.പി: കെ. പത്മകുമാറും അറിയിച്ചു. നാളെ ചേരുന്ന അസോസിയേഷന്‍ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും.
പോലീസ് ആസ്ഥാനത്തെ ഡി.ഐ.ജി: സി.എച്ച്. നാഗരാജുവാണ് ഹര്‍ഷിതയുടെ ഭര്‍ത്താവ്്. യുവ ഐ.പി.എസുകാരുടെ വിഷയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ അവതരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഹര്‍ഷിതയുടെ സ്ഥാനലബ്ധിക്ക് പിന്നിലുണ്ട്.
https://www.facebook.com/Malayalivartha





















