കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി അഷ്ടമുടി കായലില്‍ ചാടി... യുവതിയുടെ മൃതദേഹം കിട്ടി... മൂന്ന് വയസുള്ള ആദിക്കായി തിരച്ചില്‍ തുടരുന്നു

കുണ്ടറയില്‍ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി അഷ്ടമുടി കായലില്‍ ചാടി. പെരിനാട് സ്വദേശിയായ രാഖിയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസുള്ള ആദിക്കായി തിരച്ചില്‍ തുടരുകയാണ്.
രാവിലെ പത്ത് മണിയോടെയാണ് യുവതി കുണ്ടറ വെള്ളിമണ്‍ ഭാഗത്ത് കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തിരിച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
"
https://www.facebook.com/Malayalivartha





















