വാളയാറില്‍ എത്തിയിട്ടും മന്ത്രി എ കെ ബാലന്‍ നീതി തേടി സമരം നടത്തുന്ന കുടുംബത്തെ സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ടാണ്; ഒരമ്മയുടെ കണ്ണുനീര്‍ കാണാന്‍ ഇവിടെ വരാനുള്ള സാമാന്യ മര്യാദയെങ്കിലും പട്ടിക ജാതി വകുപ്പ് മന്ത്രി കാണിക്കണമായിരുന്നു; വിമർശനവുമായി രമേശ് ചെന്നിത്തല

മന്ത്രി എ കെ ബാലനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. വാളയാറില്‍ എത്തിയിട്ടും മന്ത്രി എ കെ ബാലന്‍ നീതി തേടി സമരം നടത്തുന്ന കുടുംബത്തെ സന്ദര്‍ശിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന്അദ്ദേഹം പറഞ്ഞു.. ഒരമ്മയുടെ കണ്ണുനീര്‍ കാണാന്‍ ഇവിടെ വരാനുള്ള സാമാന്യ മര്യാദയെങ്കിലും പട്ടിക ജാതി വകുപ്പ് മന്ത്രി കാണിക്കണമായിരുന്നുവെന്നും വാളയാറില്‍ രക്ഷിതാക്കളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഈ അമ്മ എന്തിനാണ് സമരം ചെയ്യുന്നത് എന്നാണ് എ കെ ബാലന്‍ ചോദിക്കുന്നത്. ഇവര്‍ക്കാര്‍ക്കും ഒന്നും ഓര്‍മയില്ല, ജനവഞ്ചനയാണ് ഈ മറവിയെന്നും സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇരകളോടൊപ്പമല്ലെന്നും അടിവരയിടുന്നതാണ് മന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഹത്രാസും വാളയാറും സാദൃശ്യമുണ്ട്. രണ്ടും ഭരണകൂട ഭീകരതയാണ്. പീഡിപ്പിച്ചെന്ന കുറ്റം ഏറ്റെടുക്കാന്‍ പിതാവിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയും പോക്സോ കേസുകള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇത്രയും നിന്ദ്യവും നീചവുമായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ സര്‍വീസിലുണ്ടാകില്ലെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha





















