പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങള്‍ പദ്മനാഭപുരത്ത് തിരിച്ചെത്തിച്ചു... കൊവിഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാദ്യഘോഷങ്ങളും താലപ്പൊലിയും ഒഴിവാക്കിയാണ് ഘോഷയാത്ര നടന്നത്
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങള്‍ പദ്മനാഭപുരത്ത് തിരിച്ചെത്തിച്ചു. ഇന്നലെ രാവിലെ 5.30ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുകയുണ്ടായ ഘോഷയാത്ര 9.30ന് പദ്മനാഭപുരത്തെത്തി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വാദ്യഘോഷങ്ങളും താലപ്പൊലിയും ഒഴിവാക്കിയാണ് ഘോഷയാത്ര നടന്നത് .
കോട്ടവാതില്‍ക്കലെത്തിയ ഭക്തര്‍ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിക്കുകയുണ്ടായി. കൊട്ടാരനടയിലും കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വച്ച് വിഗ്രഹങ്ങള്‍ക്ക് തമിഴ്നാട് പൊലീസ് ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കുകയും ചെയ്തു. 10ന് സരസ്വതി ദേവിയെ കോട്ടയ്ക്കുളില്‍ ആറാട്ടിനായി എഴുന്നള്ളിച്ചിരുന്നു .
തുടര്‍ന്ന് ഘോഷയാത്രയ്ക്ക് അകമ്ബടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരന് മോഹനകുമാര്‍ കൊട്ടാരം ചാര്‍ജ് ഓഫീസര്‍ അജിത്കുമാറിന് ഉടവാള് കൈമാറുകയുണ്ടായി. തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലിലേക്ക് യാത്രയായി. മുന്നൂറ്റിനങ്ക കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തില്‍ തങ്ങിയ ശേഷം ശുചീന്ദ്രത്തേക്ക് ഇന്ന് രാവിലെ പുറപ്പെടാനാണ് തീരുമാനം.
https://www.facebook.com/Malayalivartha