കൊച്ചിവഴിയെത്തുമ്പോള്‍... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാരത്തിലേക്ക് വലതുകാലെടുത്ത് വയ്ക്കുമ്പോള്‍ അദ്ദേഹത്തെ കാത്ത് മറ്റൊരാള്‍; ചരിത്രം പേറുന്ന പരപ്പന അഗ്രഹാര ജയില്‍

കൊച്ചി പഴയ കൊച്ചിയല്ലെന്ന് ബിലാല്‍ പറഞ്ഞത് മറന്നോ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബാംഗ്ലൂര്‍ പഴയ ബംഗളുരു തന്നെയാണ്. ഇവിടെ ഒരു ജയിലുണ്ട്. പരപ്പന അഗ്രഹാര ജയില്‍. രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിലൊന്ന്.
ഇവിടെയായിരിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഏതാനും ദിവസങ്ങള്‍ക്കകം എത്തിച്ചേരുക. ഇവിടെ ബിനീഷ് കോടിയേരിക്ക് കൂട്ടായി മറ്റൊരാള്‍ കൂടിയുണ്ട്. പ്രശസ്തനായ മലയാളി. അബ്ദുള്‍ നാസര്‍ മഅദനി. തീപ്പൊരി പ്രസംഗങ്ങളിലൂടെ കേരളത്തെ കൈയിലെടുത്ത മത നേതാവ്.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പരപ്പന അഗ്രഹാരത്തിലേക്ക് വലതുകാലെടുത്ത് വയ്ക്കുമ്പോള്‍ അദ്ദേഹത്തെ കണ്ട് മഅദനി പുഞ്ചിരിക്കും. അത് പടച്ച തമ്പുരാന്‍ കാത്തുവച്ച ഒരു നിയോഗമാണ്. 1998 ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് മഅദനി പരപ്പന അഗ്രഹാര ജയിലില്‍ എത്തിയത്. 2008 ജൂലൈ 25 നായിരുന്നു അത്. 1998 മാര്‍ച്ച് 31നായിരുന്നു അറസ്റ്റ്.
അന്ന് ഇ.കെ നായനാരായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. ഇടതു സര്‍ക്കാര്‍ രായ്ക്കുരാമാനം മഅദനിയെ പിടിച്ചുകൊടുക്കുകയായിരുന്നു . മഅദനിയെ പിടിച്ചുകൊടുത്തല്ലോ എന്ന് ചോദിച്ചവരെ നോക്കി അന്ന് നായനാര്‍ നിഷ്‌കളങ്കമായി ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിച്ചിരുന്നു.
പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന രണ്ടായിരത്തിലധികം പേര്‍ക്ക് വിവിധ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഇവര്‍ക്കിടയിലേക്കാണ് രാജ്യത്തെ ലഹരിമാഫിയയുടെ തലവനായ ബിഗ്‌ബോസ് വന്നുചേരുന്നത്. ജയിലില്‍ കഴിയുന്ന 4916 പേരില്‍ 2023 പേര്‍ക്ക് മാനസിക ആസ്വസ്ഥതതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. രാജ്യത്ത് തടവുകാര്‍ ഏറ്റവുമധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ഥലമാണ് പരപ്പന അഗ്രഹാരമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജയലളിതയുടെ തോഴി വി.കെ. ശശികല കഴിഞ്ഞ നാലുകൊല്ലം ഇതേ ജയിലിലാണ് താമസിച്ചത്.66 കോടിയുടെ അനധികൃതസ്വത്താണ് ശശികല സമ്പാദിച്ചത്. ബിനീഷ് കോടിയേരിയുടെ അത്ര മിടുക്കില്ലെന്ന് മാത്രം.
അതേസമയം ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബിനോയിയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് . ബിനീഷിന്റെ പണത്തിന്റെ ഹുങ്കാണ് കഴിഞ്ഞ രാത്രി ബംഗളുരുവില്‍ കണ്ടത്.താന്‍ ചവിട്ടി നില്‍ക്കുന്നത് ചുവന്ന മണ്ണിലാണെന്ന് തെറ്റിദ്ധരിച്ച് ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തിയത് . എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിരട്ടി വിട്ടു. ചീഫ് ജസ്റ്റിസിനെ കാണണമെന്ന് ബിനോയ് തുടര്‍ന്നും വാശിപിടിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ആമ്പുലന്‍സില്‍ കയറ്റി കൊണ്ടു പോകുമായിരുന്നു.
അതേസമയം, ബെംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.
ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകത്തിലെ ഇന്റലിജന്‍സ് സംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച് തയ്യറാക്കിയ ഈ റിപ്പോര്‍ട്ടാണ് ഉടന്‍ സര്‍ക്കാരിന് മുമ്പില്‍ എത്തുക. നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്. അത്തരത്തില്‍ ഒരു കേന്ദ്ര ഏജന്‍സി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടുകൂടിത്തന്നെയാണ് ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്. എന്‍ഐഎ കേസ് അന്വേഷണത്തിനെത്തും എന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.
ഇന്നും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ്, പ്രതിയെ കാണാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചത്.
ബിനീഷ് കോടിയേരിയുടെ കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നതോടെ സംഭവിക്കാന്‍ പോകുന്നത് വലിയ ദുരന്തമാണ്. മഅദ്‌നി യുടെ അവസ്ഥ വന്നു ചേരുമെന്ന് ചുരുക്കം.
"
https://www.facebook.com/Malayalivartha






















