വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐയില്‍ കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ.കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി.
വനിതാ പ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവില്‍നിന്നും കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
മഹിളാസംഘം പ്രവര്‍ത്തകയായ യുവതി കഴിഞ്ഞ ഓഗസ്റ്റിലാണ് സിപിഐ സംസ്ഥാന നേതാവിനെതിരെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്.
പരാതിയില്‍ ജില്ലാഘടകം നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















