താന്‍ ഉപയോഗിച്ചിരുന്ന ഐ-ഫോണ്‍ തന്റെ ജന്മദിനത്തില്‍ വീട്ടിലെത്തിയ സ്വപ്ന സുരേഷും കുടുംബവും സമ്മാനമായി നല്‍കിയതാണെന്നു ശിവശങ്കര്‍

താന്‍ ഉപയോഗിച്ചിരുന്ന ഐ-ഫോണ്‍ തന്റെ ജന്മദിനത്തില്‍ വീട്ടിലെത്തിയ സ്വപ്ന സുരേഷും കുടുംബവും സമ്മാനമായി നല്‍കിയതാണെന്നു ശിവശങ്കര്‍. അതു യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കു നല്‍കിയതാണോ എന്ന് അറിയില്ല. തനിക്കു സ്വപ്ന ഐ-ഫോണ്‍ തന്നത് ഒളിച്ചുവച്ചിട്ടില്ല. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്.
അപേക്ഷയില്‍ ഐ-ഫോണ്‍ എന്നു എടുത്തു പറഞ്ഞില്ലെങ്കിലും അഭിഭാഷകന്‍ അക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കമ്മീഷനു പുറമേ അഞ്ച് ഐ-ഫോണുകള്‍ കൂടി സ്വപ്നയ്ക്കു നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിലൊന്നാണ് ശിവശങ്കറിനു ലഭിച്ചത്.
വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാന്‍ മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു ശിപാര്‍ശ ചെയ്തത് എന്തധികാരത്തിലായിരുന്നെന്ന് എം. ശിവശങ്കറോട് എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം. ബാഗില്‍ എന്തായിരുന്നെന്ന് ഉറപ്പുണ്ടായിരുന്നോ എന്നും ചോദ്യമുണ്ടായി. 30 കിലോ സ്വര്‍ണം പിടിച്ചെടുത്ത ദിവസം വിളിച്ചില്ലെങ്കിലും ബാഗേജ് വിട്ടുകിട്ടാനായി ശിവശങ്കര്‍ നേരത്തേ രണ്ടു തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്.
നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തടസമുണ്ടായാല്‍ കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തെയാണു സമീപിക്കേണ്ടതെന്നു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് അറിയാത്തതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യങ്ങള്‍. താന്‍ ഉപയോഗിക്കുന്ന ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പര്‍ ശിവശങ്കര്‍ ഇ.ഡിക്കു നല്‍കിയിരുന്നു. സന്തോഷ് ഈപ്പന്‍ അഞ്ച് ഐ-ഫോണ്‍ സമ്മാനമായി നല്‍കിയത് കോഴയായി കണക്കാക്കാമെന്നു സി.ബി.ഐ. നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ മാറിക്കിട്ടിയാല്‍ ശിവശങ്കറിനെയും സി.ബി.ഐ. ചോദ്യം ചെയ്യും. കള്ളപ്പണക്കേസില്‍ ഇ.ഡി. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















