എനിക്ക് വീട്ടുകാരെ കാണണം', കോടിയേരിയ്ക്ക് ഇതെങ്ങനെതങ്ങാനാകും.. ഇ.ഡിയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ബിനീഷ്! ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ...

വീട്ടുകാരെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് കോടിയേരി. സഹോദരന്‍ ബിനോയ് ഇന്നലെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചിരുന്നങ്കിലും സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പം ഇന്നലെ വൈകിട്ട് 5.15 നാണ് ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാന്‍ കഴിഞ്ഞത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കൊച്ചിയിലാണെന്നും ഇവിടെ നടത്തിയിരുന്ന റെഡിമെയ്ഡ് വസ്ത്രശാലയുടെ മറവില്‍ അനൂപിന് അന്നേ ചെറിയതോതില്‍ ലഹരി ഇടപാടുകളുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്.
എന്നാൽ ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനു വേണ്ടി ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മയക്കുമരുന്നു കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. പറയുന്നു. അനൂപിനെ ഇ.ഡി. 17-ാം തിയതി മുതല്‍ 21വരെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോര്‍ട്ടിലുണ്ട്. വലിയ സാമ്പത്തിക ഇടപാടുകള്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്.
ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ആറാം തിയതി ബിനീഷിനെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇ.ഡി. പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി. റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ അന്വേഷണവുമായി ബിനീഷ് സഹകരിക്കുന്നില്ല. അതിനാലാണ് ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതേസമയം കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട സാഹചര്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസ് വ്യക്തിപരമായി നേരിടുമെന്നും കേസിൻ്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സിപിഎം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരിൽ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും. സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണത്തിൻ്റെ പേരിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സിപിഎം സിസി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായി. പശ്ചിമബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയ്ക്കും സിപിഎം സിസിയുടെ പച്ചക്കൊടിയായി.
https://www.facebook.com/Malayalivartha






















