നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് റോഡില്‍വീണ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗാ വിഭാഗം ഡോക്ടര്‍ തിരുവനന്തപുരം അമ്പലത്തറ രശ്മി ഹൗസില്‍ ജെ.ടി. ജയദേവ് ബൈക്കപകടത്തില്‍ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് റോഡില്‍ വീണ 29-കാരനായ ഡോക്ടര്‍ രക്തം വാര്‍ന്നാണ് മരിച്ചത്.
ഇടുക്കിയിലുള്ള സുഹൃത്തിനെ കാണാന്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടിന് പോകുംവഴി ആലിന്‍ചുവട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലും കട്ടിങ്ങിലും ഇടിച്ചാണ് അപകടമുണ്ടായത്. തല പോസ്റ്റിലിടിച്ച് ഗുരുതര പരുക്കേറ്റിരുന്നു. പുലര്‍ച്ചെയായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
മണിക്കൂറുകള്‍ക്ക് ശേഷം, പട്രോളിങ്ങിനിടെ അപകടം ശ്രദ്ധയില്‍പ്പെട്ട പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പാറേമാവ് ആയുര്‍വേദ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഭാര്യ ഗ്രീഷ്മ. മക്കള്‍: ധ്യാന്‍ (4), ഗൗരി (2).
https://www.facebook.com/Malayalivartha






















