മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട 16 ലക്ഷത്തിന്റെ സവാളയുമായി മലയാളി ഡ്രൈവര്‍ മുങ്ങി

ഇക്കഴിഞ്ഞ 25-ാം തീയതി മഹാരാഷ്ട്രയില്‍നിന്ന് കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവര്‍ മുങ്ങിയതായി സംശയം. സവാളയുമായി അഹമ്മദ് നഗറില്‍നിന്നാണ് ലോറി പുറപ്പെട്ടത്.
എറണാകുളം മാര്‍ക്കറ്റില്‍ സവാള മൊത്ത വില്‍പ്പന നടത്തുന്ന അലി മുഹമ്മദ് സിയാദ്, ലോറി ഡ്രൈവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. 16 ലക്ഷം രൂപയുടെ സവാളയാണ് കാണാതായതെന്നും സിയാദ് പറഞ്ഞു. ഡ്രൈവറുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല.
സവാളയുമായി കഴിഞ്ഞ 25-ന് ലോറി പുറപ്പെട്ടെന്ന് മഹാരാഷ്ട്ര കൃഷി ഉല്‍പ്പന്ന സമിതി അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കും ലോറിയെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരമില്ല. ആലുവ സ്വദേശിയാണ് ഡ്രൈവര്‍. മൊത്തവിപണിയില്‍ കിലോയ്ക്ക് 65 രൂപയാണ് സവാളവില.
https://www.facebook.com/Malayalivartha






















