സ്വപ്ന പെട്ടതുതന്നെ... സ്വപ്നയുടെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നല്‍കിയ പരാതിയില്‍മേല്‍ അന്വേഷണം നടത്താന്‍ സാധ്യത കുറവ്; അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തല്‍; അതേസമയം സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി മാറ്റാന്‍ കഴിയില്ലെന്ന് നിയമ വൃത്തങ്ങള്‍

മലയാളികള്‍ ഏന്നും അഭിമാനത്തോടെ കാണുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിംഗ്. താന്‍ ഇരുന്ന സ്ഥലങ്ങളിലെല്ലാം നീതി പുലര്‍ത്തിയിട്ടുണ്ട്. കയ്യേറ്റക്കാരേയും അഴിമതിക്കാരേയും എന്നും പൊക്കിയിട്ടുണ്ട്. ഇപ്പോള്‍ ജയില്‍ മേധാവിയായ ശേഷം ഉണ്ടായ ശക്തമായ ആരോപണത്തിന്റെ സത്യം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഋഷിരാജ് സിംഗ്. ജയില്‍ വകുപ്പിനെ പറ്റി പറഞ്ഞ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സ്വപ്നയുടെ ശബ്ദം ഉയര്‍ന്ന് വന്നത്. ഇതോടെ വീണ്ടും സുരേന്ദ്രന് ആയുധമായി. എന്നാല്‍ സമയം കളയാതെ ഡിഐജിയെ ജയിലില്‍ വിട്ട് അന്വേഷിച്ചു. ശബ്ദം തന്റേതാണെന്ന് സംശയം പ്രകടിപ്പിച്ചതോടെ അതിന്റെ സത്യം അറിയാന്‍ ഡിജിപിക്ക് പരാതി നല്‍കി.
അതേസമയം സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തല്‍. നിയമലംഘനം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണത്തിന് സാധ്യതയുണ്ടോയെന്ന് നിയമോപദേശം തേടും. ശബ്ദരേഖ വ്യാജമല്ലാത്തതിനാല്‍ കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.
സ്വപ്‌നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ് പോര്‍ട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.
ശബ്ദരേഖ വ്യാജമല്ലെന്നും ഇതിലെ പരാമര്‍ശങ്ങള്‍ കുറ്റകൃത്യ സ്വഭാവമുള്ളതല്ലെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നിയമലംഘനമില്ല എന്ന വിലയിരുത്തലിലാണ് പോലീസ്. കുറ്റകൃത്യം എന്ന നിലയില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതികളുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് പോലീസ് പോകുക. അതേസമയം ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിംഗിന്റെ നിലപാടും നിര്‍ണായകമാകും.
അതേസമയം സ്വപ്ന നേരത്തെ ഇഡിക്ക് നല്‍കിയ മൊഴിയില്‍ നിന്നും മാറാന്‍ കഴിയില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. സ്വപ്ന സുരേഷ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയ പത്താം തീയതിയിലെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാക്കി വിവരങ്ങള്‍ കൂടി ഉടന്‍ തേടും. കസ്റ്റഡിയില്‍ ആവശ്യപ്പെടണോ അട്ടക്കുളങ്ങര ജയിലില്‍ കണ്ടാല്‍ മതിയോയെന്നു തീരുമാനിച്ചിട്ടില്ല.
10നു ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന നല്‍കിയ മൊഴി കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കി. എം.ശിവശങ്കറിനു സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പിടിയിലായി അതുവരെ നടന്ന ചോദ്യം ചെയ്യലുകളില്‍ ഒരു ഏജന്‍സിയോടും പറയാത്ത കാര്യമായിരുന്നു അത്. ഇതെല്ലാം പറയാന്‍ തനിക്കു ഭയമുണ്ടെന്നും സ്വപ്ന ഇഡി ഉദ്യോഗസ്ഥരോടു പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയില്‍നിന്നു പിന്നീടു പിന്മാറാന്‍ പറ്റില്ലെന്നതാണു പ്രത്യേകത. മൊഴിയെടുക്കലിനു സിവില്‍ കോടതിയുടെ നിയമ പരിരക്ഷയുണ്ട്. ആദ്യമേ അക്കാര്യം ബോധ്യപ്പെടുത്തിയ ശേഷമാണു മൊഴി രേഖപ്പെടുത്തുന്നതും. ശിവശങ്കറുമായുള്ള ദീര്‍ഘമായ വാട്‌സാപ് ചാറ്റുകള്‍ തെളിവായി നിരത്തിയപ്പോഴാണു സ്വപ്ന മനസ്തുറന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായെന്ന തരത്തില്‍ സ്വപ്നയുടേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദസന്ദേശം ഇഡി അന്വേഷണ സംഘം ഇന്നലെ വിശകലനം ചെയ്തു. ഇഡി സമ്മര്‍ദം ചെലുത്തിയതായി അതില്‍ പറയുന്നില്ലെന്നും ശബ്ദസന്ദേശം പുറത്തുവിട്ട വെബ് പോര്‍ട്ടലിന്റെ അവതാരക ഇതേപ്പറ്റി വിവരിച്ചപ്പോഴാണ് അങ്ങനെ വന്നതെന്നുമാണു വിലയിരുത്തല്‍. അതിനാല്‍ തന്നെ അത് അന്വേഷിച്ച് കണ്ടെത്താനായിരിക്കും ഇഡി ശ്രമിക്കുക.
"
https://www.facebook.com/Malayalivartha